web analytics

ജാഗരൻ യാത്രയില്‍ പങ്കെടുത്തില്ല; 290 കെഎസ്‍യു ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: 290 ഭാരവാഹികള്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്‍യു. ലഹരിക്കെതിരായ ജാഗരൻ യാത്രയില്‍ പങ്കെടുക്കാത്തതിനാണ് നടപടി. ഇതിന് പുറമെ ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും 58 ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയെടുത്തേക്കുമെന്നാണ് വിവരം.

കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടത്തിയ യാത്രയോട് സഹകരിക്കാതിരുന്ന നേതാക്കള്‍ക്കെതിരെയാണ് കൂട്ട നടപടി സ്വീകരിച്ചത്. സംസ്ഥാന നേതാക്കള്‍ നടത്തിയ ക്യാംപസ് ജാഗരണ്‍ യാത്രയില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കിയാണ് ജില്ലതോറും സസ്പെന്‍ഷന്‍. ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

12 ജില്ലകളിലെ 290 ബ്ലോക്ക് ഭാരവാഹികളെയും ജില്ലാ ഭാരവാഹികളെയുമാണ് സസ്പെന്‍ഡ് ചെയ്തത്. കാസര്‍കോട് 30, കണ്ണൂര്‍ 17, വയനാട് 41, കോഴിക്കോട് 28, മലപ്പുറം 50, പാലക്കാട് 19, ഇടുക്കി 24, കോട്ടയം 17, പത്തനംതിട്ട 14, ആലപ്പുഴ 12, കൊല്ലം 28, തിരുവനന്തപുരം 10. തൃശ്ശൂര്‍ എറണാകുളം ജില്ലകളിലായി അമ്പതിലധികം പേര്‍ക്കെതിരെ നടപടി വരും.

അലോഷ്യസ് സേവിയര്‍ സംസ്ഥാന പ്രസിഡന്‍റായതിന് ശേഷം കൊണ്ടുവന്ന സ്റ്റേറ്റ് കണ്‍വീനര്‍ പദവിക്കെതിരെ വ്യാപകമായ പരാതികള്‍ ആണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പല സംസ്ഥാന ഭാരവാഹികളേക്കാളും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നത് കണ്‍വീനര്‍മാരാണെന്നാണ് വിലയിരുത്തല്‍.

നിലവില്‍ നടപടി എടുത്തവരില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ഇല്ലെങ്കില്‍ ഭാരവാഹിത്വത്തില്‍നിന്ന് പൂര്‍ണമായും പുറത്താക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലേഷ്യസ് സേവിയര്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

Related Articles

Popular Categories

spot_imgspot_img