അത്യാഹിതങ്ങളിൽ എന്ത് ചെയ്യണം…? പ്രതിരോധം കുട്ടികളെ പഠിപ്പിച്ച് ദുരന്ത നിവാരണ സേന…!

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.ആര്‍.എഫ് ഇടുക്കിയിലെ വിവിധ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി. ജില്ലയിലെ 20 സ്‌കൂളുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്.

ദുരന്തസമയത്തും അതിനുശേഷവും സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും നടപടികളെയും കുറിച്ച് അവബോധം നല്‍കുകയാണ് പ്രധാന ലക്ഷ്യം.

അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് സ്വയം രക്ഷിക്കാനുള്ള കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും മറ്റുള്ളവരെ സഹായിക്കാനും പ്രാപ്തരാക്കാനുള്ള പരിശീലനം നല്‍കും. സമൂഹത്തില്‍ ഒരു ദുരന്ത പ്രതികരണ സംസ്‌കാരം വളര്‍ത്തുക,

ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും ജനങ്ങളെ അറിയിക്കാനും എന്‍.ഡി.ആര്‍.എഫ് ഈ ബോധവല്‍ക്കരണ ക്ലാസുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നു.

വിവിധതരം ദുരന്തങ്ങളും അവ ജീവിതത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചുളള വിശദീകരണം, രക്ഷാപ്രവര്‍ത്തനം എന്നിവയാണ് സേനാംഗങ്ങള്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിവരിക്കുന്നത്.

ഇതിന് പുറമെ അപകടത്തില്‍പ്പെട്ടവരെ ഉടന്‍ ശുശ്രൂഷിക്കാനുള്ള അടിസ്ഥാനപരമായ പരിശീലനം, പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്ന രീതികള്‍, അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന രക്തസ്രാവം എങ്ങനെ തടയാം, പരിക്കേറ്റാല്‍ വേണ്ട അടിയന്തര നടപടികള്‍ എന്നിവയെക്കുറിച്ചും ക്ലാസുകളില്‍ വിശദീകരിക്കും.

സി.പി.ആര്‍ നല്‍കല്‍, ശ്വാസതടസം വന്നാല്‍ കൈകാര്യം ചെയ്യേണ്ട വഴികള്‍ അസ്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റവരെ രക്ഷിക്കല്‍ അവര്‍ക്ക് നല്‍കേണ്ട പ്രാഥമിക ചികിത്സാ രീതി,

പരിക്കേറ്റ ആളുകള്‍ക്ക് മുന്‍ഗണന നിശ്ചയിക്കല്‍,അടിയന്തര സമയത്ത് ലഭ്യമായ സാമഗ്രികള്‍ ഉപയോഗിക്കല്‍, വെള്ളപ്പൊക്ക സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍,

ഭൂചലന സമയത്ത് ശ്രദ്ധിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും അവബോധം നല്‍കും. തീപ്പിടിത്തമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രക്ഷാപദ്ധതികളും വിദ്യാര്‍ഥികള്‍ക്ക് വിശദമാക്കുന്നുണ്ട്.

കാലാവസ്ഥ, കടലിലെ മാറ്റങ്ങള്‍, തീരദേശ മുന്നറിയിപ്പുകള്‍, ഭൂചലനം തുടങ്ങിയവയെക്കുറിച്ചുള്ള പ്രാരംഭ മുന്നറിയിപ്പ് സംവിധാനമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആപ്പുകളായ മൗസം, സചേത്, ദാമിനി, സാഗര്‍വാണി, ഭൂകമ്പ് തുടങ്ങിയ ആപ്പുകളുടെ ഉപയോഗവും പ്രാധാന്യവും ബോധവല്‍കരണ ക്ലാസുകളില്‍ പരിചയപ്പെടുത്തുന്നുണ്ട്.

20 സ്‌കൂളുകളില്‍ നടത്തുന്നത് കൂടാതെ പഞ്ചായത്ത് തലത്തില്‍ 20 ഇടങ്ങളില്‍ കമ്യൂണിറ്റി ബോധവല്‍ക്കരണ ക്ലാസും നടത്തുന്നുണ്ടെന്ന് എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്ത് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

ആമ്പല്ലൂർ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത് കുട്ടികളുടെ അസ്ഥികളുമായി; ദുർമന്ത്രവാദ സാധ്യതകൾ തള്ളാതെ പോലീസ്

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടതായി മൊഴി. രണ്ട് കുട്ടികളുടെ...

Other news

30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സർ, ഞാൻ മീഡിയ വക്താവാണ്, ഇതിനൊരു മറുപടി താ… പുതിയ പോലീസ് മേധാവിയുടെ പത്രസമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ...

റാപ്പർ വേടന്റെ പാട്ട്; വിസി ഉടൻ റിപ്പോർട്ട് നൽകണമെന്ന് ചാൻസലർ

തിരുവനന്തപുരം: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ...

വീരപ്പന് സ്മാരകം പണിയണം; തമിഴ്നാട് സർക്കാരിനോട് ആവശ്യവുമായി ഭാര്യ

ചെന്നൈ: വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. വീരപ്പന്റെ...

ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്; യുവാവിന്റെ തൊണ്ട മുറിഞ്ഞു, സംഭവം കൊല്ലത്ത്

കൊല്ലം: ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. കൊല്ലം ചിതറയിൽ...

രാജ്യത്ത് പാചകവാതക വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍. 19 കിലോ...

Related Articles

Popular Categories

spot_imgspot_img