ദിലീപ്- ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ; പ്രിൻസ് ആൻഡ് ഫാമിലി

ദിലീപിന്റെ 150–ാമത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് താരത്തിന്റെ ജന്മദിനത്തിൽ പുറത്തുവിട്ടിരിക്കുന്നത്. ദിലീപിനൊപ്പം നടന്മാരായ സിദ്ദിഖും ധ്യാൻ ശ്രീനിവാസനും അടക്കമുള്ള താരനിര ചിത്രത്തിലുണ്ട്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഒരു കുടുംബചിത്രം ഫീൽ തരുന്നതാണ്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. ധ്യാൻ ശ്രീനിവാസൻ, സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവരും ദിലീപിനൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദിലീപും ധ്യാനും ഒന്നിക്കുന്ന ചിത്രമായതിനാൽ സിനിമ ഒരു കോമഡി പാക്കേജ് ആകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്.ചിത്രത്തിൽ പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും. ദിലീപിന്റെ തന്നെ മറ്റൊരാനുജനായി ജോസ് കുട്ടിയും വേഷമിടുന്നു. ബാലൻ വക്കീൽ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ്-ബിന്ദു പണിക്കർ കോമ്പോയിൽ ഇവരുടെ മകനായി വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. മഞ്ജു പിള്ള, ജോണി ആന്റണി,ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം രെണദിവ, എഡിറ്റിങ് സാഗർ ദാസ്, സംഗീതം സനൽ ദേവ്

English summary : Dileep and Dhyan Srinivasan collaboration ; Prince and family

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇറാന്റെ ഇന്റലിജൻസ് മേധാവികൊല്ലപ്പെട്ടു ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു കാസർകോട്: നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ...

കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി

കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി കൊച്ചി: നടനും സംവിധായകനുമായ നാദിർഷയുടെ വളർത്തുപൂച്ച ചക്കരയുടെ...

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്...

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ കൊച്ചി: 37.5 കിലോ കഞ്ചാവുമായി കോളജ്...

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം തിരുവനന്തപുരം: കേരളത്തിൻ്റെ പൊലീസ് മേധാവിയാകാൻ അർഹതയുള്ള...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

Related Articles

Popular Categories

spot_imgspot_img