ധ​ർ​മ​സ്ഥ​ല; ആ​റ് പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ

ധ​ർ​മ​സ്ഥ​ല; ആ​റ് പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല​യി​ലെ പ​ങ്ക​ല ക്രോ​സി​ന് സ​മീ​പം ഈ ​മാ​സം ആ​റി​ന് യൂ​ട്യൂ​ബ​ർ​മാ​രെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റു പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും ഇ​വ​ർ​ക്കെ​തി​രെ കേ​സു​ണ്ട്. ധ​ർ​മ​സ്ഥ​ല സ്വ​ദേ​ശി​ക​ളാ​യ പ​ത്മ​പ്ര​സാ​ദ് (32), സു​ഹാ​സ് (22), ഉ​ജി​രെ സ്വ​ദേ​ശി ഖ​ല​ന്ദ​ർ പു​റ്റു​മോ​നു (42), ക​ലെ​ഞ്ഞ സ്വ​ദേ​ശി ചേ​ത​ൻ (21), ധ​ർ​മ​സ്ഥ​ല സ്വ​ദേ​ശി ശ​ശി​ധ​ർ (30), ക​ൽ​മാ​ങ്ക സ്വ​ദേ​ശി ഗു​രു​പ്ര​സാ​ദ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ർ​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ചു. ആ​റ് പ്ര​തി​ക​ളോ​ടും തി​ങ്ക​ളാ​ഴ്ച ബെ​ൽ​ത്ത​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ മ​ജി​സ്ട്രേ​റ്റ് നി​ർ​ദേ​ശി​ച്ചു.

തുടർച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിൽ കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ. ഇതിൽ ഒന്ന് പുരുഷൻ്റേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഫോറൻസിക് സംഘം. പല അസ്ഥികളും പൊട്ടിയ നിലയിലാണ്. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് അസ്ഥികൂടത്തിൻ്റെ ഭാഗം അസ്ഥികൾ കണ്ടെത്തിയത്. ഓരോ നടപടികളും എസ്ഐടി സംഘം വിശദമായി ചിത്രീകരിക്കുന്നുണ്ട്. കൂടാതെ, എസ്ഐടി തലവൻ പ്രണബ് മൊഹന്തി ധർമ്മസ്ഥലയിലേക്കെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

അന്വേഷണ സംഘം തലവൻ പ്രണബ് മൊഹന്തി ഉടൻ തന്നെ സ്ഥലത്തെത്തുമെന്നാണ് വിവരം. എന്നാൽ, പ്രദേശത്ത് പെയ്യുന്ന കനത്ത മഴ തിരച്ചിലിന് വലിയ തടസമാകുന്നുണ്ട്. കുഴികളിൽ വെള്ളം നിറയുന്നത് തടയാൻ പൊലീസ് ടാർപോളിൻ ഷീറ്റുകൾ സ്ഥാപിച്ചു. എന്നാൽ തെളിവുകൾ ശേഖരിച്ച ഇടങ്ങൾ പൂർണമായും മൂടി സൂക്ഷിച്ചിരിക്കുകയാണ്. ലഭിച്ച അസ്ഥിഭാഗങ്ങൾ ഓരോന്നും അടയാളപ്പെടുത്തിയ പ്ലാസ്റ്റിക് ബോക്സുകളിലും ബയോ സേഫ് ബാഗുകളിലും സൂക്ഷിച്ച് ലേബൽ ചെയ്യും.

മുൻ ശുചീകരണ തൊഴിലാളിയാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ നൽകിയത്. മൃതദേഹങ്ങൾ അടക്കം ചെയ്തതായി ഇയാൾ വെളിപ്പെടുത്തിയ 13 സ്ഥലങ്ങളും ജിയോ ടാഗിംഗ് ചെയ്തു. ഇവയിൽ എട്ടാമത്തെ സ്ഥലം നേത്രാവതി നദിയിലെ സ്നാനഘട്ടത്തിനടുത്തും, പതിമൂന്നാമത്തെത് റോഡരികിലുമാണ്. മറ്റു സ്ഥലങ്ങൾ വനപ്രദേശങ്ങളിലും, ചിലത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലുമാണ്.

സർക്കാർ ഭൂമികളിലും വനംവകുപ്പ് കൈവശമുള്ള സ്ഥലങ്ങളിലും അന്വേഷണം എളുപ്പമാണെങ്കിലും, ധർമ്മസ്ഥല ട്രസ്റ്റ് ഉടമസ്ഥതയിലുള്ളവയോ സ്വകാര്യ സ്ഥലങ്ങളിലോ പരിശോധന നടത്താൻ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.

ഇതിനിടെ, ഒരു സാക്ഷി കണ്ടെത്തിയതാണെന്ന് അവകാശപ്പെട്ട തലയോട്ടിയും അതിനോടൊപ്പം കിട്ടിയ മണ്ണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആറാമത്തെ പോയിന്റിൽ അസ്ഥികൾ; ധർമസ്ഥലയിൽ നിർണായക കണ്ടെത്തൽ

ധർമസ്ഥല: പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ശുചീകരണ തൊഴിലാളി നേരത്തെ ചൂണ്ടിക്കാണിച്ച അഞ്ച് സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാൽ നൂറോളം പെൺകുട്ടികളുടെ മൃതദേഹങ്ങൾ കത്തിച്ചും കുഴിച്ചുമൂടിയുമാണെന്ന ഇയാളുടെ തുറന്നുപറച്ചിലിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇക്കാര്യത്തിൽ ഇയാൾ നേരിട്ട് കോടതിയെ സമീപിക്കുകയും, വെളിപ്പെടുത്തലുകൾക്ക് നിയമപരമായ സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.

1998 മുതൽ 2014 വരെ ധർമസ്ഥലയിലും സമീപപ്രദേശങ്ങളിലും സ്കൂൾ വിദ്യാർഥിനികളടക്കം നിരവധി സ്ത്രീകൾ ബലാത്സംഗത്തിനും കൊലയ്ക്കും ഇരയായതായി തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രഭരണസമിതിയുടെ കീഴിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഉപരിതലമായി എളുപ്പത്തിൽ കണ്ടെത്താനാവാത്ത തരത്തിൽ, വനപ്രദേശങ്ങളിലും റോഡരികിലുമായി മൃതദേഹങ്ങൾ മറച്ചുവയ്ക്കാനായിരുന്നു സൂപ്പർവൈസറുടെ നിർദ്ദേശമെന്നും, അത് നിറവേറ്റാത്തതിനാൽ ഭീഷണിയും ആക്രമണവുമേറ്റുവെന്നും ഇയാൾ ആരോപിക്കുന്നു.

ഇതിനുപുറമേ, ഇപ്പോഴും പൊലീസിന്റെ റഡാറിൽ ഇരുപതിലധികം സംശയാസ്പദ പ്രദേശങ്ങളുണ്ട്. കുറ്റവാളികൾക്ക് നീതി കിട്ടുകയും, ഇരകൾക്ക് നീതി നൽകുകയും ചെയ്യേണ്ടതിന്റെ ഭാഗമായാണ് ഒരുപക്ഷേ ഈ വെളിപ്പെടുത്തലെന്ന് പൊലിസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

Six more individuals have been arrested in the Dharmasthala Pankala Cross incident, where YouTubers and journalists were attacked earlier this month. They are also charged with obstructing police duties.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി...

കുവൈത്തിലെ വിഷമദ്യ ദുരന്തം; മുഖ്യപ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരനും

കുവൈത്തിലെ വിഷമദ്യ ദുരന്തം; മുഖ്യപ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരനും ഇന്ത്യക്കാർ ഉൾപ്പെടെ 23...

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം പാലക്കാട്: കാറും...

Related Articles

Popular Categories

spot_imgspot_img