web analytics

ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബിന്റെ നിർദ്ദേശം

വി.ഐ.പികൾക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിലെ അമിത വേഗം,​ റെഡ് സിഗ്നൽ മറികടക്കൽ എന്നിവയ്ക്കാണ് ഇളവ് നൽകിയത്.

എന്നാൽ, സീറ്റ് ബെൽറ്റും​ ഹെൽമെറ്റും ധരിക്കാതിരുന്നാൽ പിഴ ഒടുക്കണം എന്നാണ് നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ ഈ പിഴ അടച്ച് വിവരം ജില്ലാ പൊലീസ് മേധാവിമാരെ പൊലീസുകാർ അറിയിക്കണം.

പൊലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് നാലായിരത്തിലധികം പെറ്റികൾ വന്നതോടെ നിയമം ലംഘിച്ച പൊലീസുകാരിൽ നിന്ന് 10ദിവസത്തിനകം പിഴ ഈടാക്കണമെന്ന് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ,​ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായതിനാൽ പൊലീസുകാർക്ക് ഇതിനുള്ള ബുദ്ധിമുട്ട് ജില്ലാ പൊലീസ് മേധാവിമാർ ഡി.ജി.പിയെ അറിയിച്ചതോടെയാണ് വി.ഐ.പി അകമ്പടിക്കടക്കം ഇളവ് അനുവദിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img