web analytics

ബസ്സ് യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന; വനിതാ കണ്ടക്ടറുടെയും ബസിലുണ്ടായിരുന്ന നേഴ്സിന്‍റെയും കരുതലിൽ ബസ്സിനുള്ളിൽ സുഖപ്രസവം

ബസിൽ യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയായ സ്ത്രീക്ക് വനിതാ കണ്ടക്ടറുടെയും നേഴ്സിന്‍റെയും കരുതലിലിൽ ബസ്സിനുള്ളിൽ സുഖപ്രസവം. ആന്ധ്രയിലാണ് സംഭവം. (A smooth delivery inside the bus under the care of the female conductor and the nurse on the bus)

ആന്ധ്രയിലെ ഗഡ്‌വാളിൽ നിന്ന് വനപർത്തിയിലേക്ക് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസിൽ യാത്ര ചെയ്യവേയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് നിർത്തി, മറ്റ് യാത്രക്കാരെ ഇറക്കിയ ശേഷം താൽക്കാലിക മറയൊരുക്കി.

തുടർന്ന് ബസിലെ യാത്രക്കാരിയായിരുന്ന നേഴ്സിന്‍റെയും വനിതാ കണ്ടക്ടറുടെയും സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു. പ്രസവശേഷം അമ്മയെയും മകളെയും കൂടുതൽ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

കണ്ടക്ടറുടെ സമയോചിതമായ നീക്കത്തെ പ്രശംസിച്ച് ടിജിഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാർ എക്സില്‍ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചു.

“സന്ധ്യ എന്ന ഗർഭിണിയായ സ്ത്രീ ഗഡ്‌വാളിലെ രക്ഷാബന്ധനത്തോടനുബന്ധിച്ച് സഹോദരങ്ങൾക്ക് രാഖി കെട്ടാൻ വനപർത്തി റൂട്ടിലെ വില്ലേജ് ബസില്‍ പോകുകയായിരുന്നു. ബസ് നച്ചഹള്ളിയിലെത്തിയ ഉടനെ യുവതിക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു.

വനിതാ കണ്ടക്ടർ ജി ഭാരതി ബസ് നിർത്തി. അതേ ബസിൽ യാത്ര ചെയ്തിരുന്ന ഒരു നേഴ്‌സിന്‍റെ സഹായത്തോടെ ഗർഭിണിയായ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുരക്ഷിതരാണ്. കണ്ടക്ടർ ഭാരതിക്ക് മാനേജ്മെന്‍റിന്‍റെ പേരില്‍‌ അഭിനന്ദനങ്ങൾ. കൃത്യസമയത്ത് നേഴ്‌സിന്‍റെ സഹായത്തോടെ പ്രസവിച്ചതിനാൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.” ചിത്രം പങ്കുവച്ച് കൊണ്ട് വി സി സജ്ജനാർ എഴുതി.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

Related Articles

Popular Categories

spot_imgspot_img