ഐ20 കാറിന്റെ റൂട്ട്മാപ്പ് കണ്ടെത്തി അന്വേഷണ ഏജൻസികൾ
ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച ഐ20 കാറിന്റെ (HR 26 CE 7674) ഉടമസ്ഥതയും യാത്രാ പാതയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കാറിന്റെ രജിസ്ട്രേഷൻ രേഖകളനുസരിച്ച് 2013-ൽ പുറത്തിറങ്ങിയ വാഹനം 2014-ൽ ഗുരുഗ്രാം സ്വദേശി സൽമാൻ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്‌തതാണ്.
അദ്ദേഹം രണ്ടാമത്തെ ഉടമയാണെന്നും, തുടർന്ന് കാർ പലരിലേക്കും കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.
സൽമാന്റെ മൊഴിപ്രകാരം, കാർ മാർച്ചിൽ ഓഖ്‌ല സ്വദേശിയായ ദേവേന്ദ്രയ്ക്ക് വിറ്റതാണ്.
പിന്നീട് ദേവേന്ദ്ര അത് കശ്മീരിലെ പുൽവാമ സ്വദേശി ആമിറിനും, ആമിറിൽ നിന്ന് താരിഖ് എന്നയാളിലൂടെയും അവസാനം അൽ ഫല മെഡിക്കൽ സർവകലാശാലയിലെ ഡോ. ഉമർ മുഹമ്മദിനും എത്തി.
സ്ഫോടനസമയത്ത് കാർ ഓടിച്ചിരുന്നത് ഉമറാണെന്ന് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
ഉടമസ്ഥർ മാറിയിട്ടും രജിസ്ട്രേഷനിൽ ഇപ്പോഴും ഉടമയായി സൽമാന്റെ പേരാണ് നിലനിൽക്കുന്നത്.
സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ റീറജിസ്ട്രേഷൻ ചെലവ് ഒഴിവാക്കാൻ പലരും രേഖകൾ മാറ്റാതെ കൈമാറാറുണ്ടെന്നത് അന്വേഷണത്തിൽ വെളിവായി.
ഉമർ ഫരീദാബാദിൽ നിന്നാണ് കാർ ഓടിച്ചെത്തിയത്. ബദർപുർ അതിർത്തിയിലൂടെ രാവിലെ 8.13ന് ടോൾ ബൂത്ത് കടന്ന വാഹനം 8.20ന് ഓഖ്‌ല പെട്രോൾ പമ്പിനടുത്തും,
ഉച്ചയ്ക്ക് 3.19ന് ചെങ്കോട്ട കോംപ്ലക്സിലെ പാർക്കിങ്ങിലുമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.
ഇവിടെ മൂന്നു മണിക്കൂറോളം കാർ നിർത്തിയിരുന്നുവെന്നും ഈ സമയം മുഴുവൻ ഉമർ കാറിനുള്ളിലുണ്ടായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഇയാൾ ആരെയോ കാത്തിരുന്നോ, നിർദേശം പ്രതീക്ഷിച്ചോ എന്നതിൽ അന്വേഷണം പുരോഗമിക്കുന്നു.
വൈകിട്ട് 6.28ന് കാർ പാർക്കിങ് വിട്ട് പുറപ്പെട്ടു, 6.52ന് നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിൽവച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
English Summary:
Delhi Police have traced the chain of ownership of the I20 car (HR 26 CE 7674) that exploded near the Red Fort. The car, first registered to Gurugram resident Salman in 2014, changed hands several times — from Devendra (Okhla) to Amir (Pulwama) to Tariq and finally to Dr. Umar Muhammad of Al Falah Medical University, who was reportedly driving it at the time of the blast. CCTV footage shows the car traveling from Faridabad to Delhi, parked for three hours near the Red Fort complex, before the explosion occurred at Netaji Subhash Marg traffic signal. Investigators suspect Umar was waiting for someone or some instruction before the explosion.
delhi-redfort-car-blast-investigation-umar-muhammad
Delhi Blast, Red Fort, Car Explosion, Investigation, Crime, Police, Umar Muhammad, Pulwama, Gurugram









