web analytics

ഗുളിക രൂപത്തില്‍ വൻ ലഹരിവേട്ട: 1.5 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ:ആലപ്പുഴയിൽ എക്സൈസ് നടത്തിയ ഓപ്പറേഷനിൽ ഒന്നരക്കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നും കഞ്ചാവും പിടികൂടി.

ജില്ലയിൽ ഇതുവരെ ഒരേസമയം പിടികൂടിയതിൽ ഏറ്റവും വലിയ ലഹരി ശേഖരം എന്ന പ്രത്യേകതയും നടപടിയ്ക്കുണ്ട്.

ലഹരിക്കച്ചവടത്തിന്റെ അന്തർസംസ്ഥാന ശൃംഖലയിലേക്കുള്ള പ്രധാന കണ്ണികളായ മൂന്ന് പേരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം മൂന്നു പേർ കുടുങ്ങി

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപ്പെട്ടയിൽ പി.എസ്. അപ്പു (29), തൃശൂർ തലോർ കളപ്പുരയ്ക്കൽ കെ.എസ്. അനന്തു (30) എന്നിവരാണ് പിടിയിലായവർ.

ജില്ലയിൽ ആദ്യമായി ഗുളിക രൂപത്തിലുള്ള എംഡിഎംഎ പിടികൂടി

പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ ഉൾപ്പെടുന്നത് 2 കിലോ കഞ്ചാവ് ,1.1 കിലോ ഹാഷിഷ് ഓയിൽ ,334 എംഡിഎംഎ ഗുളികകൾ ജില്ലയിൽ ആദ്യമായാണ് ഗുളികാ രൂപത്തിൽ എംഡിഎംഎ പിടികൂടുന്നത് ,4 ഗ്രാം മെത്താഫെറ്റമിൻ

തുടർന്ന്, 5 മൊബൈൽ ഫോണുകളും ₹63,500 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. ഇവരിൽ ഓരോരുത്തരും മുൻപ് ലഹരിക്കടത്ത് കേസുകളിൽ പ്രതികളായിരുന്നുവെന്ന വിവരവും പുറത്തുവന്നു.

തന്നെ തേച്ചിട്ട് വേറെ വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ വിവാഹദിനത്തിൽ യുവതി ചെയ്തത്…. വൈറലായി സോഷ്യൽ മീഡിയയിൽ വീഡിയോ

ഫിലിപ്പീൻസ് മൊബൈൽ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ലഹരിവ്യാപാരം

ലഹരിക്കച്ചവടം നടത്തുന്നത് സാങ്കേതികമായി ഉയർന്ന തലത്തിൽ ആസൂത്രണം ചെയ്താണ്. ഫിലിപ്പീൻസ് മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇടപാടുകൾ നടത്താനുള്ള സവിശേഷ രീതിയായിരുന്നു ഇവർ പിന്തുടർന്നത്.

മൊബൈൽ നമ്പർ ട്രാക്കിംഗ് ഒഴിവാക്കാൻ ഉപയോഗിച്ച ആധുനിക സംവിധാനങ്ങൾ അന്വേഷണ സംഘത്തെ അതിശയിപ്പിച്ചു.

സംസ്ഥാനത്തെ ലഹരി ശൃംഖലയിലേക്ക് അന്വേഷണത്തിന് വേഗം

ഓപ്പറേഷൻ നയിച്ചത് ആലപ്പുഴ എക്സൈസ് സർക്ല്‍ ഇൻസ്പെക്ടർ ആർ. പ്രശാന്ത് ആണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിബു പി ബെഞ്ചമിൻ, സി. വി. വേണു, ഇ.കെ. അനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ജില്ലയിൽ ഇത്രയും വലിയ തോതിൽ ലഹരി ഒരുമിച്ച് പിടികൂടുന്നതിൽ വിജയിച്ചതോടെ,

സംസ്ഥാനത്തെ ലഹരിവസ്തു വിതരണ ശൃംഖലയുടെ കൂടുതൽ ബന്ധങ്ങൾ പുറത്ത് വരാൻ സാധ്യതയുണ്ടെന്ന് എക്സൈസ് അധികൃതർ സൂചിപ്പിച്ചു.

English Summary

Three youths were arrested in Alappuzha with drugs worth over ₹1.5 crore. This is the largest drug bust recorded in the district.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img