web analytics

ഗ്യാസ് ചേമ്പറായി രാജ്യ തലസ്ഥാനം: വായു ഗുണനിലവാരം ‘അതീവ ഗുരുതരം’: ഗ്രാപ് 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് സർക്കാർ

രാജ്യ തലസ്ഥാനത്ത് ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ (ഗ്രാപ്) 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ശൈത്യം തീവ്രമാവുകയും വായു ഗുണനിലവാരം ‘ഗുരുതര’മായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഇന്ന് രാവിലെ 8 മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു.Delhi government announces GRAP 4 protocol

ഡൽഹിയിലേക്ക് പ്രവേശിക്കുന്ന ഡീസൽ, പെട്രോൾ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ ഒഴികെ ഒന്നിനും പ്രവേശനമില്ല.

മറ്റുള്ള നിർദേശങ്ങൾ ഇങ്ങനെ:

10,12 ക്ലാസ് ഒഴികെ മറ്റെല്ലാ ക്ലാസുകൾക്കും അവധി

കോളജുകളിലെ റഗുലർ ക്ലാസ് ഒഴിവാക്കി ഓൺലൈനാക്കണം.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50% പേർക്കെങ്കിലും വർക്ക് ഫ്രം ഹോം.

റജിസ്ട്രേഷൻ നമ്പറുകളുടെ ഒറ്റ-ഇരട്ട അടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കും.

ഹൈവേകൾ, റോഡുകൾ, മേൽപാലങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെ മറ്റുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img