പർവേഷ് വെർമ, വിജേന്ദർ ​ഗുപ്ത, ശിഖ റായ്… ആരാകും രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രി

ദില്ലി: ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും.മൂന്നു പേരുകള്‍ പരിഗണനയിലുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിന് പോകും മുൻപ് മുഖ്യമന്ത്രിയാരെന്നതിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വെർമ, ദില്ലി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ​ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകൾ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

എന്നാൽദേശീയ നേതൃത്ത്വത്തിന്‍റെതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കൾ ഇന്നലെ പ്രതികരിച്ചത്.
ദില്ലി തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഘോഷപരിപാടിയിൽ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ സഖ്യത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

സഖ്യകക്ഷികളുടെ വോട്ട് കൈക്കലാക്കാനാണ് കോൺ​ഗ്രസിന്‍റെ ശ്രമമെന്നും കോൺ​ഗ്രസിനൊപ്പം കൂടിയവരെല്ലാം പരാജയപ്പെടുകയാണെന്നും ബിജെപിയുടെ വോട്ട് കൈക്കലാക്കാനാകില്ലെന്ന് കോൺ​ഗ്രസ് തിരിച്ചറിഞ്ഞെന്നും മോദി ഇന്നലെ പറഞ്ഞു.

ഒപ്പം കോൺ​ഗ്രസിനും ആംആദ്മി പാർട്ടിക്കും അർബൻ നക്സലുകളുടെ ഭാഷയാണെന്നും അരാജകത്വവും രാജ്യവിരുദ്ധതയുമാണ് കോൺ​ഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നതെന്നും മോദി വിമർശിച്ചു.

ഡൽഹി തെരഞ്ഞെടുപ്പുകളിൽ പൂജ്യം സീറ്റ് നേടുന്നതിൽ കോൺ​ഗ്രസ് ഡബിൾ ഹാട്രിക് നേടിയെന്നും പരാജയത്തിന്‍റെ ​ഗോൾഡ് മെഡൽ അണിഞ്ഞാണ് നേതാക്കൾ നടക്കുന്നതെന്നും മോദി പരിഹസിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവിന് ഗുരുതര പരിക്ക്, സംഭവം പാലക്കാട്

പാലക്കാട്: വഴക്കിനിടെ സ്ത്രീ കുത്തേറ്റ് മരിച്ചു. പാലക്കാട് ഉപ്പും പാടം സ്വദേശി...

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

Other news

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസിൻ്റെ ബസിന് തീപിടിച്ചു

ബം​ഗളൂരു: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ അഗ്നിബാധ. മദ്ദൂരിൽ...

465 കോടിയുടെ ഓൺലൈൻ വായ്പത്തട്ടിപ്പ്; മലയാളി പിടിയിൽ

ചെന്നൈ: ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിൽ മലയാളിയെ അറസ്റ്റ് ചെയ്ത് പുതുച്ചേരി പൊലീസിന്റെ...

പറയാതെ പോയ അവൻ്റെ ആ വാക്കിന് ജീവന്റെ വിലയുണ്ട്… പേവിഷബാധയേറ്റു ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരനു വേണ്ടിയുള്ള പ്രാർഥനയിൽ നാട്

ആലപ്പുഴ: പേടി കൊണ്ടോ, കാര്യത്തിന്റെ ഗൗരവം മനസ്സിലാകാത്തതുകൊണ്ടോ ആയിരിക്കും അവനതു വീട്ടിൽ...

മാർപ്പാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വിളക്കുകാലുകൾ നശിപ്പിച്ച് യുവാവ്

റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താരയിൽ സ്ഥാപിച്ചിരുന്ന 19ാം നൂറ്റാണ്ടിൽ...

130-ാമത് മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം;സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി

പത്തനംതിട്ട: മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡോ...

പുടിന്റെ നിത്യവിമർശകൻ; റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്ശകനായ റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍...

Related Articles

Popular Categories

spot_imgspot_img