web analytics

അയൽവാസിയായ യുവാവുമായി അടുത്ത ബന്ധം; ചോദ്യം ചെയ്ത ഭർതൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മരുമകൾക്ക് ജീവപര്യന്തം കഠിന തടവ്

കൊല്ലം: പാറക്കല്ല് കൊണ്ട് ഭർതൃമാതാവിനെ തലയ്ക്കടിച്ച് കൊന്ന ( killing mother-in-law) കേസില്‍ മരുമകൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കൊല്ലം പുത്തൂർ പൊങ്ങൻപാറയിൽ രമണിയമ്മയെ കൊന്ന കേസിൽ മരുമകൾ ഗിരിത കുമാരിയെയാണ് കോടതി ശിക്ഷിച്ചത്.

കൊലപാതകം നടന്നത് 2019 ഡിസംബറിലായിരുന്നു. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി എൻ വിനോദാണ് ഉത്തരവിട്ടത്.

രമണിയമ്മയ്ക്ക് മൂന്ന് ആൺമക്കളാണ് ഉണ്ടായിരുന്നത്. ഇളയ മകനായ വിമൽ കുമാറിൻ്റെ ഭാര്യയാണ് പ്രതിയായ ഗിരിത കുമാരി. 2019 ഡിസംബർ 11ന് ഉച്ചയ്ക്ക് 1.30ന് വീട്ടിൽ ആരുമില്ലായിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് കിടന്ന പാറക്കല്ല് ബിഗ്‌ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നു.

നിലവിളികേട്ട് ഓടി വന്ന രമണിയമ്മയുടെ ഭർത്താവ് ചന്ദ്രശേഖരപിള്ളയും അയൽക്കാരും ചേർന്ന് അടുക്കള വാതിൽ ചവിട്ടി തുറന്ന് അകത്തേക്ക് കടന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന രമണിയമ്മയേയും പ്രതിയേയുമാണ് കണ്ടത്. രമണിയമ്മയെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുകയായിരുന്നു.

കേസിൽ ഒന്നാം സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുൻപ് മരിച്ചു പോയിരുന്നു. അടുത്ത ബന്ധുക്കൾ സാക്ഷിയായ കേസിൽ പ്രതിയുടെ ഭർത്താവ് വിമൽ കുമാർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.

പ്രതിയും അയൽവാസിയായ യുവാവും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. നിർണ്ണായകമായ സാഹചര്യ തെളിവുകളും, നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.

പുത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ എസ്, ശൈലേഷ് കുമാർ, എസ് ഐ രതീഷ്കുമാർ എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ. ജി മുണ്ടയ്ക്കൽ ഹാജരായി. പ്രോസിക്യൂഷൻ സഹായി WCPO ദീപ്‌തി ആയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

Other news

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

Related Articles

Popular Categories

spot_imgspot_img