web analytics

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; സംഘാടകർക്ക് നോട്ടീസ് നൽകി കോർപറേഷൻ

കൊച്ചി: ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടാക്കിയ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകർക്ക് നോട്ടീസ് നൽകി കോർപറേഷൻ. മൃദംഗ വിഷൻ എന്ന സംഘടനക്ക് ആണ് നോട്ടീസ് അയച്ചത്. അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാനുമാണ് നോട്ടീസിലെ നിർദേശം.(Dance event at Kalur Stadium; Corporation issued notice to the organizers)

രണ്ടു നോട്ടീസ് ആണ് നൽകിയിരിക്കുന്നത്. കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്ക് സാധാരണഗതിയിൽ കോർപറേഷന്റെ പിപിആർ ലൈസൻസ് നിർബന്ധമാണ്. പിപിആർ ലൈസൻസ് എടുക്കാതെ ഗ്യാലറിയിൽ സ്റ്റേജ് നിർമിച്ച് പരിപാടി നടത്തിയതിന്റെ കാരണം വിശദീകരിക്കണമെന്നാണ് റവന്യൂ വിഭാഗം നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നത്. വിനോദ നികുതി വെട്ടിച്ചതിനെ കുറിച്ചാണ് രണ്ടാമത്തെ നോട്ടീസിൽ പറയുന്നത്.

കാണികളുടെ കയ്യിൽ നിന്നും പണം വാങ്ങി വിറ്റ ടിക്കറ്റുകളുടെ എണ്ണം, ടിക്കറ്റുകളുടെ നിരക്ക്, ലഭിച്ച പണം എത്ര തുടങ്ങിയ വിവരങ്ങൾ ഹാജരാക്കണമെന്നാണ് രണ്ടാമത്തെ നോട്ടീസിൽ ആവശ്യപ്പെടുന്നത്. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img