web analytics

സൂക്ഷിക്കണം, ചാ​ല​ക്കു​ടിപ്പു​ഴ​യി​ൽ മു​ത​ല​ക​ളും ചീ​ങ്ക​ണ്ണി​ക​ളും പെറ്റു പെരുകുന്നു

അ​തി​ര​പ്പി​ള്ളി: ചാ​ല​ക്കു​ടിപ്പു​ഴ​യി​ൽ മു​ത​ല​ക​ളും ചീ​ങ്ക​ണ്ണി​ക​ളും പെരുകുന്നു. അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെമു​ത​ൽ വെ​റ്റി​ല​പ്പാ​റവ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ ക​യ​ങ്ങ​ളി​ലാ​ണ് ചീ​ങ്ക​ണ്ണി​ക​ളെ​യും മു​ത​ല​ക​ളെ​യും കൂ​ടു​ത​ലാ​യി ഉള്ളത്.

ക​ണ്ണ​ൻ​കു​ഴി, വെ​റ്റി​ല​പ്പാ​റ, തു​മ്പൂ​ർ​മൂ​ഴി പ​ത്തേ​യാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പു​ഴ​യി​ൽ സ്ഥി​ര​മാ​യി ചീ​ങ്ക​ണ്ണി​ക​ളെ​യും മു​ത​ല​ക​ളെ​യും കാ​ണാറുണ്ട്.

കൊ​ന്ന​ക്കു​ഴി​യി​ലെ വി​രി​പ്പാ​റ​യി​ലും ഈ​യി​ടെ ചീ​ങ്ക​ണ്ണി​ക​ളെ കണ്ടിരുന്നു. പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​വ​ന്ന​വ​യാ​ണ് പി​ന്നീ​ട് മു​ട്ട​യി​ട്ട് പെ​രു​കിയത്. അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഇവയുടെ വിഹാരകേന്ദ്രം.

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ മ​ത്സ്യ​ സമ്പത്താണ് ഇ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് അ​നു​കൂ​ലഘ​ട​കം. ച​തു​പ്പ​ൻ മു​ത​ല​ക​ൾ എ​ന്നു പ്രാ​ദേ​ശിക​മാ​യി വി​ളി​ക്കു​ന്ന മു​ത​ല​ക​ളെ​യാ​ണ് കൂ​ടു​ത​ലായും കാ​ണാ​റു​ള്ള​ത്.

സാ​ധാ​ര​ണ​യാ​യി പു​ഴ​യി​ലെ ആ​ഴ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ഇ​വ ഉ​ച്ച​യോ​ടെ വെ​യി​ൽ കൊ​ള്ളാ​ൻ പാ​റ​പ്പു​റ​ത്തും പു​ഴ​യോ​ര​ത്തും കി​ട​ക്കു​ക​യും വൈ​കു​ന്നേ​രം ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഊളിയിടുകയാണ് ​പ​തി​വ്. ആ​ള​ന​ക്ക​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ മ​ണ​ലി​ൽ ക​യ​റി മു​ട്ട​യി​ടും. മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു ഇ​നം മ​റ്റു ജീ​വി​ക​ളെ​യും ഭ​ക്ഷി​ക്കു​ന്ന​ഇ​ത്ത​രം മു​ത​ല​ക​ൾ ആ​ള​ന​ക്കം കേ​ട്ടാ​ൽ വെ​ള്ള​ത്തി​ലേ​ക്കു മ​റ​യു​ക​യാ​ണു പ​തി​വ്.

പു​ഴ​യി​ലും തു​രു​ത്തു​ക​ളി​ലു​മാ​യി ഇ​വ​യെ സ്ഥി​ര​മാ​യി കാ​ണു​ന്ന​ത് വം​ശവ​ർ​ധ​ന​വ് മൂ​ല​മ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രുടെ വാദം. പു​ലി​യ​ട​ക്ക​മു​ള്ള ജ​ന്തു​ക്ക​ളും പ​രു​ന്തും മു​ട്ട​വി​രി​യു​ന്ന വേ​ള​യി​ൽ കു​ഞ്ഞു​ങ്ങ​ളെ തി​ന്നു​ന്ന​തി​നാ​ൽ വം​ശ​വ​ർ​ധ​ന​വ് കാ​ര്യ​മാ​യി ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും ഇ​വി​ടെ​യും ശ​ത്രു​ജീ​വി​ക​ൾ ധാ​രാ​ള​മു​ള്ള​ത് കാ​ര്യ​മാ​യ വ​ർ​ധ​ന​വി​ന് ഇ​ട​യാ​ക്കി​ല്ലെ​ന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ​റ​യു​ന്നു.

പു​ഴ​യി​ൽ വി​വി​ധ​യി​നം മു​ത​ല​ക​ളു​ടെ​യും ചീ​ങ്ക​ണ്ണി​യു​ടെ​യും സാ​ന്നി​ധ്യം ഉ​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യും മനുഷ്യ ഉ​പ​ദ്ര​വം ഉ​ണ്ടാ​യി​ട്ടി​ല്ല.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

എംഎൽഎമാരെ ഒറ്റയ്ക്ക് കാണണം! വേണുഗോപാലിന്റെ ആധിപത്യം തടയാൻ സതീശൻ പക്ഷം പുതിയ തന്ത്രം പുറത്തെടുക്കുന്നു

എംഎൽഎമാരെ ഒറ്റയ്ക്ക് കാണണം! വേണുഗോപാലിന്റെ ആധിപത്യം തടയാൻ സതീശൻ പക്ഷം പുതിയ...

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി; മൂന്ന് മണിക്കൂറിൽ സമീപിച്ചത് നാൽപ്പതോളം പുരുഷന്മാർ !

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ...

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

Related Articles

Popular Categories

spot_imgspot_img