റിങ്കു സിംഗിന്‍റെ വിവാഹ നിശ്ചയം ജൂണ്‍ 8ന്; വധു പ്രിയ സരോജ് എം.പി

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ വിവാഹ നിശ്ചയം ജൂണ്‍ 8ന്.ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം പ്രിയ സരോജ് ആണ് വധു.

സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്‍റെ മകളാണ് പ്രിയ. ലക്നൗവിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് നിശ്ചയം നടക്കുന്നത്.

നിലവിലെ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25 വയസുള്ള പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന തൻ്റെ മോഹം മാറ്റിവെച്ചാണ് പിതാവിന്‍റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രിയ സരോജ് ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്.

ഇന്ത്യൻ ടി20 ടീമില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന റിങ്കു സിംഗ് 2023ലെ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടക്കം 31 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്.

55 ലക്ഷം രൂപക്ക് കൊല്‍ക്കത്ത ടീം നിലനിര്‍ത്തിയ താരത്തെ ഇത്തവണത്തെ മെഗാ താരലേലത്തിന് മുമ്പ് 13 കോടി രൂപക്കാണ് ടീം നിലനിര്‍ത്തിയത്

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ

അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ...

എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

കോതമംഗലം: സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി എൻ അരുണി...

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം ജയ്പൂര്‍: സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര...

വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയിൽ

വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയിൽ മഹാരാഷ്ട്ര: 16കാരനായ വിദ്യാര്‍ഥിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങി മരിച്ച...

തായ്ലൻഡ് – കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു

തായ്ലൻഡ് - കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു അയൽരാജ്യങ്ങളായ കംബോഡിയയും തായ്‌ലാൻഡും തമ്മിലുള്ള സൈനികസംഘർഷം...

Related Articles

Popular Categories

spot_imgspot_img