web analytics

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ വിലക്ക്; 13 ഹോട്സ്പോട്ടുകളിൽ ഡ്രോൺ നിരീക്ഷണം ;ഡൽഹിയിൽ കടുത്ത നിയന്ത്രണം

ഡൽഹിയിൽ വായുമലിനീകരണതോത് ​ കൂടുന്നു. ശരാശരി വായു​ഗുണനിലവാര സൂചിക ഇന്ന് 328 ആയി.
ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി വീണ്ടും ​ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചത്. ‌

വരും ദിവസങ്ങളിൽ വായു​ഗുണനിലവാരതോത് നാനൂറിനും മുകളിൽ ​ഗുരുതര അവസ്ഥയിലെത്തുമെന്ന് വിലയിരുത്തുന്നു. ജഹാം​ഗീ‌ർപുരി, വാസിപൂർ എന്നിവിടങ്ങളിൽ 350 ന് മുകളിലാണ് വായുമലിനീകരണ തോത്. ഈ സ്ഥിതി തുടർന്നാൽ ​നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ഡൽഹി സർക്കാറിന്റെ നീക്കം. ഇതിന് മുന്നോടിയായി പടക്കം പൊട്ടിക്കുന്നത് തടയാൻ ക്യാംപയിൻ തുടങ്ങി.

മലിനീകരണ തോത് ഏറ്റവും രൂക്ഷമായ 13 ഹോട്സ്പോട്ടുകളിൽ ഡ്രോൺ നിരീക്ഷണം തുടങ്ങും. അതേസമയം ഡൽഹിയിലെ പൊളിഞ്ഞ റോഡുകളിൽ നിന്നുയരുന്ന പൊടിയും പ‍ഞ്ചാബ് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിൽ തീയിടുന്നതുമൂലമുണ്ടാകുന്ന പുകയും ഡൽഹിയിലെ മലിനീകരണ തോത് ഇത്രയും രൂക്ഷമാക്കി.

മലിനീകരണത്തിൽ ഡൽഹി സർക്കാറിനെതിരെ പ്രതിഷേധിക്കുന്നതിനായി യമുനയിൽ മുങ്ങിയ വീരേന്ദ്ര സച്ദേവയെ കഴിഞ്ഞ ദിവസം ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മലിനീകരണ നിയന്ത്രണത്തിൻറെ ഭാഗമായി ഡൽഹിയിൽ പടക്കം നിരോധിച്ചു. എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, സംഭരണം, വിൽപന എന്നിവയ്ക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിറക്കി.

English summary : Crackers are banned on Diwali; drone surveillance is in 13 hotspots; strict control is in Delhi

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി ‘മഴ ട്രേഡിങ്’ വരുന്നു!

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി 'മഴ ട്രേഡിങ്' വരുന്നു! കൊച്ചി:...

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം!

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത്...

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ ഇന്ന് എന്ത് സംഭവിക്കും?

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ...

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ എടുത്ത ചരിത്ര വഴികൾ

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ...

Related Articles

Popular Categories

spot_imgspot_img