തിരുവനന്തപുരം: സിപിഐഎം പൊളിറ്റ് ബ്യൂറോ മുൻ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് രണ്ടു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്ഥാന ആസൂത്രണബോർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്.
ബിസിനസ് സ്‌റ്റാൻഡേർഡ്, നെറ്റ്‌വർക്ക് 18 മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ വെച്ച് നടക്കും.
Read Also: കേരളത്തിലെ മിക്ക കുറ്റകൃത്യങ്ങളിലും വില്ലനായി ‘റെന്റ് എ കാർ’; പിടിയിലായാലും ഊരിപ്പോരാൻ പഴുതുകൾ നിരവധി, നിസ്സഹായരായി പോലീസും മോട്ടോർ വാഹനവകുപ്പും
Read Also: അരളിപ്പൂവിനെ കൈവിട്ടു, വിൽപ്പനയില്‍ 70 ശതമാനത്തോളം കുറവ്; പകരക്കാരനെ കണ്ടെത്തി മലയാളികള്‍