web analytics

തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം, മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല; രൂക്ഷവിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാർട്ടി വിമർശിച്ചു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ രൂക്ഷ വിമർശനം നടത്തി.(CPI Against CM Pinarayi Vijayan)

മറ്റു മന്ത്രിമാർക്കെതിരെയും സിപിഎയിൽ വിമർശനം ഉയർന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറിയെന്നും യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു. ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നുവെന്നും നവ കേരള സദസ്സ് ധൂർത്തായി മാറിയെന്നും കൗൺസിൽ വിമർശിച്ചു.

ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വലിയ പണപ്പിരിവാണ് നടന്നതെന്നും രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് എതിരെയും വിമർശനം ഉയർന്നു. സ്ഥാനാത്ഥിത്വത്തെത്തും സിപിഐ രൂക്ഷമായി വിമർശിച്ചു.

Read Also: പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു; പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് പിന്നാലെ വീണ്ടും ആക്രമണം

Read Also: ചരിത്ര ഗോളോടെ ഞെട്ടിച്ചു, പിന്നെ കീഴടങ്ങി; അല്‍ബേനിയയെ പൂട്ടി ഇറ്റലി

Read Also: അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സിപിഎംനേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; പാർട്ടിയിൽ പൊളിച്ചെഴുത്ത് ഉണ്ടാകാൻ സാധ്യത; മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളുമോ?

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img