ഭാര്യക്ക് കറുത്ത നിറം; മരുന്നെന്ന വ്യാജേന ദേഹത്ത് പുരട്ടാൻ നൽകിയത് ആസിഡ്; ക്രൂരകൊലപാതകം നടത്തിയ ഭർത്താവിനു വധശിക്ഷ വിധിച്ച് കോടതി
രാജസ്ഥാനിൽ ഇരുണ്ട നിറത്തിന്റെ പേരിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ.
കൊല്ലപ്പെട്ടത് ലക്ഷ്മി എന്ന യുവതിയാണ്. ഉദയ്പൂരിലെ സ്വദേശിയായ കിഷനാണ് കൊലക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
സമീപകാലത്ത് ഇത്തരം സ്ത്രീപീഡനവും ക്രൂര കൊലപാതകങ്ങളും വർദ്ധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു. സമൂഹത്തിൽ നിയമഭയം നിലനിർത്തുന്നതിനാണ് പ്രതിക്ക് വധശിക്ഷ നൽകുന്നതെന്ന് വിധി പ്രസ്താവിക്കുമ്പോൾ ജഡ്ജി വ്യക്തമാക്കി.
ക്രൂരകൊലപാതകം നടത്തിയ ഭർത്താവിനു വധശിക്ഷ വിധിച്ച് കോടതി
ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ്
ലക്ഷ്മിയുടെ ഇരുണ്ട നിറത്തെ കുറിച്ച് നിരന്തരം കളിയാക്കുകയും, അകാരണമായി പലപ്പോഴും അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി പരാതിയുണ്ട്. ഇതിനെച്ചൊല്ലി ഇരുവരും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു.
ഒരു ദിവസം കിഷൻ, മരുന്നെന്ന വ്യാജേന ലക്ഷ്മിക്ക് ആസിഡ് നൽകി. അത് പുരട്ടിയപ്പോൾ അതിന്റെ ഗന്ധം വരുന്നുവെന്ന് യുവതി പറഞ്ഞെങ്കിലും, കിഷൻ അതിനെ അവഗണിച്ചു.
തുടർന്ന് അദ്ദേഹം ഒരു ചന്ദനത്തിരി കത്തിച്ച് ഭാര്യയുടെ വയറ്റിൽ വെച്ചു. അതോടെ യുവതിയുടെ ശരീരത്തിൽ തീ പടർന്നു. തീയിൽ പൊള്ളിത്തുടങ്ങുമ്പോൾ ബാക്കിയുണ്ടായിരുന്ന ആസിഡും ഭാര്യയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
ലക്ഷ്മി ഗുരുതരമായി പൊള്ളലേറ്റാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ വല്ലഭ്‌നഗർ പൊലീസ് കേസെടുത്ത് കിഷനെ അറസ്റ്റ് ചെയ്തു.
കോടതിയിൽ പ്രോസിക്യൂഷൻ, ഇരുണ്ട നിറത്തിന്റെ പേരിലാണ് ഇയാൾ നിരന്തരം ഭാര്യയെ അധിക്ഷേപിച്ചതെന്നും, അതിന്റെ തുടർച്ചയായി ആസിഡ് ഒഴിച്ച് തീ കൊളുത്തിയാണ് കൊല നടത്തിയതെന്നും വ്യക്തമാക്കി.









