കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും നിര്‍ദേശമുണ്ട്. പ്രതികളുടെ പാസ്‌പോര്‍ട് സറണ്ടര്‍ ചെയ്യാനും കോടതി അവശ്യപ്പെട്ടു.
ജസ്റ്റിസ് സി എസ് ഡയസാണ് വിദ്യാര്‍ത്ഥികളായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിര്‍ണായകമാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. എന്നാണ് ഈ വാദം കോടതി തള്ളി.
റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും തുടര്‍ന്ന് തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ നൽകിയിരുന്നത്.
Read Also: അതീവ രഹസ്യമായി യുകെയിൽ നിന്നും തിരിച്ചെത്തിച്ചത് 100 ടൺ സ്വർണം
Read Also: സംസ്ഥാനത്ത് നാലു ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Read Also: ആശാന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ പടിയിറങ്ങി ഫ്രാങ്ക് ഡോവന്‍; സഹ പരിശീലകന് നന്ദി പറഞ്ഞ് ക്ലബ്ബ്