web analytics

മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ; ലഹരി കൈമാറ്റം ജ്യൂസിന്റെ സ്ട്രോയിൽ ഒളിപ്പിച്ച്

മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: കൊച്ചി മൂവാറ്റുപുഴയിൽ ലഹരിമരുന്നുമായി സഹകരണ ബാങ്ക് ജീവനക്കാരൻ എക്സൈസിന്റെ പിടിയിലായി. പുതുപ്പാടി പൂവത്തുംമൂട്ടിൽ ബാവ പി. ഇബ്രാഹിം (35) എന്ന യുവാവിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് 2.8 ഗ്രാം എംഡിഎംഎ (MDMA) പിടിച്ചെടുത്തതായാണ് അധികൃതർ അറിയിച്ചത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം യുവാവിനെ കയ്യോടെ പിടികൂടിയത്.

ക്രിസ്മസ്–ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി മൂവാറ്റുപുഴ മേഖലയിൽ ശനിയാഴ്ച രാത്രി നടത്തിയ ശക്തമായ പരിശോധനയ്ക്കിടെയാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

ശീതള പാനീയങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്ട്രോകളിൽ രാസലഹരി ഒളിപ്പിച്ചാണ് പ്രതി വിതരണം നടത്തിയിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.

സാധാരണ പരിശോധനയിൽ സംശയം തോന്നാത്ത തരത്തിലുള്ള ഈ രീതി അടുത്ത കാലത്ത് ലഹരി വ്യാപാരികൾ വ്യാപകമായി ഉപയോഗിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബാവയുടെ കച്ചവടരീതി അത്യന്തം സൂക്ഷ്മമായതായിരുന്നു. ആവശ്യക്കാരിൽ നിന്ന് മുൻകൂട്ടി പണം വാങ്ങിയശേഷം, എംഡിഎംഎ നിറച്ച പ്ലാസ്റ്റിക് സ്ട്രോ പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കും.

തുടർന്ന് ആ സ്ഥലം തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിൽ ചിത്രം പണം നൽകിയവർക്ക് കൈമാറുന്നതായിരുന്നു പതിവ്. ഇത്തരത്തിൽ നേരിട്ട് കൈമാറ്റം ഒഴിവാക്കി പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാനായിരുന്നു ശ്രമമെന്ന് അന്വേഷണ സംഘം വിശദീകരിച്ചു.

എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി. എൻ. സുധീറിന്റെ നിർദേശപ്രകാരം മുൻപ് ലഹരി ഇടപാടുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവരെ നിരീക്ഷിച്ചുവരുന്നതിനിടെയാണ് ബാവയുടെ നീക്കങ്ങൾ സംശയകരമായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നടത്തിയ നിരീക്ഷണവും പരിശോധനയുമാണ് അറസ്റ്റിലേക്ക് നയിച്ചത്.

പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഇയാൾ ലഹരി മരുന്ന് എവിടെ നിന്നാണ് ശേഖരിച്ചതെന്നും, കൂടുതൽ പേർ ഈ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു.

ലഹരി വിപണിയിലെ കണ്ണികളെ കണ്ടെത്തുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണ്.

അന്വേഷണ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി. ആർ. അനുരാജ്, പി.ബി. മാഹിൻ, പി.എൻ. അനിത, കെ. എ. നൗഷാദ്, രഞ്ജിത് രാജൻ എന്നിവരും സിവിൽ എക്സൈസ് ഓഫീസ് ഡ്രൈവർ ബിജു പോളും പങ്കെടുത്തു.

സംസ്ഥാനത്ത് ലഹരിക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും, പ്രത്യേകിച്ച് ഉത്സവ സീസണിൽ ലഹരി വ്യാപാരികളെ ഒരു തരത്തിലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ,...

‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ബോർഡുകൾ കൂടിയതിന് കാരണം

‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ബോർഡുകൾ കൂടിയതിന് കാരണം കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുനിന്ന്...

35 വർഷത്തെ സേവനത്തിന് വിരാമം; എയർ ഇന്ത്യ എയർഹോസ്റ്റസിന്റെ വിടവാങ്ങൽ അനൗൺസ്മെന്റ് വൈറൽ

35 വർഷത്തെ സേവനത്തിന് വിരാമം; എയർ ഇന്ത്യ എയർഹോസ്റ്റസിന്റെ വിടവാങ്ങൽ അനൗൺസ്മെന്റ്...

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ചെന്നൈ: ആവേശത്തോടെയുള്ള പ്രതിഷേധം അപ്രതീക്ഷിത ദുരന്തത്തിൽ കലാശിച്ചു. വെനസ്വേലൻ പ്രസിഡന്റിന് ഐക്യദാർഢ്യം...

ഹൂസ്റ്റണിലേക്ക് വിമാനം കയറാൻ ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം; വിധി തട്ടിയെടുത്തത് വലിയ സ്വപ്നം

വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം; വിധി തട്ടിയെടുത്തത് വലിയ സ്വപ്നം ഹൂസ്റ്റണിലുള്ള കുടുംബാംഗങ്ങളുടെ...

Related Articles

Popular Categories

spot_imgspot_img