web analytics

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗ് അവകാശവാദമുണ്ടാകുമോയെന്ന ചോദ്യത്തിന് പ്രതികരിച്ച് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ അർഹതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിൽ ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

സി.എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും മുമ്പ് ഉപമുഖ്യമന്ത്രിമാരായിരുന്നുവെന്നും, അതിനാൽ ലീഗിന് ആ സ്ഥാനത്ത് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഇത്തരം വിഷയങ്ങൾ ഉയരാമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന ആരോപണവും അദ്ദേഹം തള്ളി. ഇത്തരം പ്രവണത ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസമെന്നും, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും നിന്നുമുള്ള പിന്തുണ യുഡിഎഫിന് ലഭിച്ചതായും തങ്ങൾ വ്യക്തമാക്കി.

അതേസമയം, ഉപമുഖ്യമന്ത്രി പദവും ആറു മന്ത്രിസ്ഥാനം ലീഗിന് നൽകാനുള്ള ഡീൽ ഉണ്ടോയെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നൽകിയിരുന്നു. കോൺഗ്രസിന് ഘടകകക്ഷികളെ കൈകാര്യം ചെയ്യാൻ അറിയാമെന്നും, മറ്റുള്ളവർ രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ലെന്നും സതീശൻ പ്രതികരിച്ചു.

English Summary

Panakkad Munavvar Ali Shihab Thangal said the Muslim League deserves the Deputy CM post but is not making any claim at present.

He dismissed allegations of religious campaigning and said UDF has received broad-based support.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img