web analytics

ആന എഴുന്നള്ളത്ത് നിയന്ത്രണം; സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം

ഡൽഹി: ഉത്സവങ്ങൾക്ക് ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍‌കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ നല്‍കി. എഴുന്നള്ളത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് നിലവിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

ഹൈക്കോടതി ഉത്തരവിന് കാരണമായ ഹര്‍ജി സുപ്രീം കോടതി ആഭ്യന്തര സമിതി പരിശോധിക്കുക, പ്രത്യേക ബെഞ്ചിന്‍റെ പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും പുനഃപരിശോധിക്കുക, ഉല്‍സവങ്ങള്‍ക്കും എഴുന്നള്ളത്തിനും ഭരണഘടനാപരമായ സംരക്ഷണം നല്‍കുക. ക്ഷേത്രോത്സവങ്ങള്‍‌ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പൂരപ്രേമി സംഘം സുപ്രീം കോടതിയെ സമീപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img