web analytics

യുകെ ചികിത്സാരംഗത്ത് ചരിത്രം സൃഷ്ടിക്കാൻ “കൺസൾട്ട്” എത്തുന്നു..! മനുഷ്യനേക്കാൾ 1,000 മടങ്ങ് വേഗത്തിൽ ഫലം: ഇനി ചികിത്സാ നടപടികൾ ഏറ്റവും എളുപ്പത്തിൽ

ചികിത്സാരംഗത്ത് പുതിയ എഐ ടൂളുമായി യുകെ സർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. “കൺസൾട്ട്” എന്ന പേരിലുള്ള AI ടൂൾ പൊതുജനങ്ങളുടെ ചികിത്സാനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രതികരണങ്ങളുടെ അവലോകനം കാര്യക്ഷമമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്തതാണ്. സമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനും ഇതുമൂലം കഴിയും എന്നാണു കരുതുന്നത്.

പൊതുജന കൺസൾട്ടേഷൻ പ്രതികരണങ്ങൾ ഒരു മനുഷ്യനേക്കാൾ 1,000 മടങ്ങ് വേഗത്തിൽ വിശകലനം ചെയ്യാൻ ഈ എഐ ടൂളിനെകൊണ്ട് സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്.

യുകെ ഗവൺമെന്റിന്റെ 500 വാർഷിക കൺസൾട്ടേഷനുകളിൽ “കൺസൾട്ട്”, AI ടൂൾ ഉപയോഗിക്കുന്നത് വഴി സർക്കാരിന് 20 മില്യൺ പൗണ്ട് ലാഭിക്കാനാകും. ഈ ടൂൾ ഉപയോഗിക്കുന്നത് മൂലം മറ്റ് ജോലികൾക്കായി ഏകദേശം 75,000 സ്റ്റാഫ് മണിക്കൂർ ലാഭിക്കാനും കഴിയും എന്ന് കരുതുന്നു.

ലിപ് ഫില്ലറുകൾ പോലുള്ള ശസ്ത്രക്രിയേതര സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള 2,000-ത്തിലധികം പ്രതികരണങ്ങൾ വിശകലനം ചെയ്യാൻ സ്കോട്ടിഷ് സർക്കാരിനെ ഈ എഐ ടൂൾ സഹായിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഉദ്യോഗസ്ഥർ സാധാരണയായി നൽകുന്ന ഫലങ്ങൾക്ക് സമാനമായ ഫലങ്ങൾ നൽകുന്നതിനാൽ “കൺസൾട്ട്” ഇപ്പോൾ മറ്റ് കൺസൾട്ടേഷനുകളിലും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഇതൊക്കെയാണെങ്കിലും, സാധ്യതയുള്ള അപകടസാധ്യതകളെ കുറിച്ച് വിദഗ്ധർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. എഐയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. മനുഷ്യർ AI-യുടെ പ്രവർത്തനം പരിശോധിക്കേണ്ടതുണ്ടെങ്കിലും, അവർക്ക് എല്ലായ്പ്പോഴും വേണ്ടത്ര സമയം ലഭിച്ചേക്കില്ലെന്ന് എഡിൻബർഗ് സർവകലാശാലയിലെ AI പ്രൊഫസറായ മൈക്കൽ റോവാറ്റ്‌സോസ് പറയുന്നു. ഇത് തെറ്റായ വിശകലനത്തിന് കാരണമായേക്കാം.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

Related Articles

Popular Categories

spot_imgspot_img