കോണ്‍ഗ്രസ് ആളുകളെ അത്ഭുതപ്പെടുത്തും: രാഹുല്‍ഗാന്ധി

വാഷിങ്ടന്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള സംയുക്ത പ്രതിപക്ഷ സാധ്യതയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ”അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ച് ആളുകളെ അത്ഭുതപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തും”- രാഹുല്‍ പറഞ്ഞു. യുഎസില്‍ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധി ഇന്നലെ വാഷിങ്ടനിലെ നാഷനല്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ, മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”പ്രതിപക്ഷത്തിന് നല്ല ഐക്യമുണ്ട്. ഞങ്ങള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ മത്സരിക്കുന്ന ഇടങ്ങള്‍ ഉള്ളതിനാല്‍ സങ്കീര്‍ണമായ ചര്‍ച്ചയാണ്. കുറച്ച് കൊടുക്കലും വാങ്ങലും ആവശ്യമാണ്”- അദ്ദേഹം പറഞ്ഞു. ‘മഹാ പ്രതിപക്ഷ സഖ്യം’ സംഭവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മോദി’ പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടതിനെ കുറിച്ചും രാഹുല്‍ മനസ്സുതുറന്നു. അത് തനിക്ക് ഒരു നേട്ടമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ”ഇത് എന്നെത്തന്നെ പൂര്‍ണമായും പുനര്‍നിര്‍വചിക്കാന്‍ അനുവദിക്കുന്നു. അവര്‍ എനിക്ക് ഒരു സമ്മാനം നല്‍കിയെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍, അവര്‍ അത് മനസ്സിലാക്കുന്നില്ല”- രാഹുല്‍ പറഞ്ഞു.

തന്റെ ജീവനുനേരെയുള്ള ഭീഷണികളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അതൊന്നും പിന്മാറാനുള്ള കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. ”വധഭീഷണിയെക്കുറിച്ച് എനിക്ക് ആശങ്കയില്ല. എല്ലാവരും മരിക്കും. എന്റെ മുത്തശ്ശിയില്‍ നിന്നും അച്ഛനില്‍ നിന്നും അതാണ് ഞാന്‍ പഠിച്ചത്. അങ്ങനെ എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ പിന്നോട്ട് പോകരുത്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

spot_imgspot_img
spot_imgspot_img

Latest news

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

Other news

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

വയോധികയുടെ വായിൽ തുണി തിരുകി മോഷണം

കു​മ​ളി:വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തിരുകി സ്വ​ർ​ണം കവർന്നു....

കുടവയർ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും ! ലോകത്തിന് അത്ഭുതമായി ജപ്പാൻകാരുടെ ഈ ‘സീക്രട്ട് വാട്ടർ’; തയാറാക്കേണ്ടത് ഇങ്ങനെ:

ജപ്പാൻകാരുടെ പ്രത്യേകതയാണ് അവരുടെ ശരീരത്തിന്റെ ഫിറ്റ്നെസ്. കുടവയറുള്ള ഒരാളെയും നമ്മൾക്ക് അവിടെ...

പോലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടി; അടിച്ചത് ആളുമാറി; പോലീസുകാർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ പത്തനംതിട്ടയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; സംഭവം കർണാടകയിൽ

ബെം​ഗ​ളൂ​രു: കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img