web analytics

ബലാത്സം​ഗ കേസ്; പത്ര സമ്മേളനം നടത്തുന്നതിനിടെ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്ത് പോലീസ്

ലഖ്നൗ: ബലാത്സം​ഗ കേസിൽ ഒളിവിൽ പോയ കോൺഗ്രസ് എംപി വാർത്താ സമ്മേളനം നടത്തുന്നതിനിടെ പോലീസ് പിടിയിൽ.

എംപി രാകേഷ് റാത്തോഡ് ആണ് അറസ്റ്റിലായത്. വിവാഹവും രാഷ്ട്രീയ ഭാവിയും വാ​ഗ്ദാനം ചെയ്ത് ബലാത്സം​ഗം ചെയ്തെന്ന 45 കാരിയായ യുവതിയുടെ പരാതിയിലാണ് രാകേഷ് റാത്തോഡിനെ അറസ്റ്റ് ചെയ്തത്.

പരാതി നൽകി രണ്ടാഴ്ചയോളം എംപി ഒളിവിലായിരുന്നു. തുടർന്ന് ഈ ദിവസങ്ങളിലെല്ലാം പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.

ഉത്തർപ്രദേശിലെ സീതാപൂരിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡ് പിടിയിലായത്.

ജനുവരി 17ന് എംപിക്കെതിരെ ബലാത്സംഗം (64), ക്രിമിനൽ ഭീഷണി 351 (3), തോക്ക് ഉപയോഗിച്ചുള്ള ഭീഷണി (327) (2) എന്നീ വകുപ്പുകൾ പ്രകാരം സീതാപൂരിലെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ രാകേഷ് റാത്തോ‍ഡ് ഒളിവിൽ പോകുകയായിരുന്നു. ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് രണ്ടാഴ്ചയ്ക്കുള്ളിൽ സീതാപൂർ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തു.

തനിക്കെതിരായ എഫ്ഐആറിലെ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ വാർത്താസമ്മേളനം വിളിക്കുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കൂടുതൽ ചോദ്യം ചെയ്യാൻ രാകേഷ് റാത്തോഡിനെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരോപണങ്ങളിൽ വ്യക്തത നൽകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പൊലീസിന് മുന്നിൽ ഹാജരായില്ലെന്നും കഴിഞ്ഞ രണ്ടാഴ്ചയായി അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും സീതാപൂ‍ർ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

Other news

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

Related Articles

Popular Categories

spot_imgspot_img