web analytics

അമിത ചാര്‍ജ് ചോദ്യം ചെയ്തു; ഉംറ തീര്‍ത്ഥാടകനെ ടോള്‍ ജീവനക്കാർ മർദിച്ചെന്ന് പരാതി, സംഭവം കരിപ്പൂര്‍ വിമാനത്താവളത്തില്‍

മലപ്പുറം: അമിത ചാർജ് ഈടാക്കിയത് ചോദ്യം ചെയ്തതിന് ഉംറ തീര്‍ത്ഥാടകനെ ടോള്‍ ജീവനക്കാർ ക്രൂരമായി മർദിച്ചെന്ന് പരാതി. കരിപ്പൂര്‍ വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മര്‍ദനമേറ്റത്.(Complaint that Umrah pilgrim was beaten up by toll staff at Karipur airport)

ഇന്നലെ രാവിലെയായിരുന്നു സംഭവം. മാതാവിനൊപ്പം ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മർദനമേറ്റത്. ടോള്‍ ഗേറ്റില്‍ 27 മിനിറ്റ് കൊണ്ടാണ് എത്തിയത്. എന്നാല്‍ ടോള്‍ ജീവനക്കാര്‍ ഇവരില്‍ നിന്നും ഒരു മണിക്കൂറിന്റെ തുക ഈടാക്കി. ചാര്‍ജ് ഷീറ്റ് പ്രകാരം 30 മിനിറ്റ് നേരത്തേക്ക് 40 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്. ഇത് റാഫിദ് ടോള്‍ ജീവനക്കാരോട് ചോദിച്ചതിന് മർദിച്ചെന്നാണ് യുവാവ് പറയുന്നത്.

മർദനമേറ്റ റാഫിദ് കൊണ്ടോട്ടി കുന്നുമ്മല്‍ ഗവര്‍ണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img