കൊല്ലം: കുട്ടികളടങ്ങുന്ന കുടുംബത്തെ ഹോട്ടൽ ഉടമ മർദിച്ചതായി പരാതി. ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് മർദിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.(Complaint that the hotel owner beat up a family in Kollam)
കൊല്ലത്തെ ഡൊണാള്‍ഡ് ഡക്ക് എന്ന ഹോട്ടലിന്റെ ഉടമയ്ക്ക് എതിരെയാണ് പരാതി. ഭക്ഷണത്തില്‍ മണ്ണ് കണ്ടെന്നും രുചിയില്ലെന്നും കുടുംബം ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. ഹോട്ടല്‍ ഉടമ ടൈറ്റസ് മര്‍ദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ടൈറ്റസിനെ കസ്റ്റഡിയില്‍ എടുത്തു.