web analytics

700 കോടി രൂപ ലോൺ എടുത്ത ശേഷം കുവൈത്തിൽ നിന്നും മുങ്ങിയത് 1425 മലയാളികൾ; പകുതിയോളം നഴ്സുമാർ; ബാങ്കുകാർ നേരിട്ടെത്തി പരാതി നൽകി; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: ഗൾഫ് ബാങ്ക് കുവൈത്തിൽ നിന്നും 700 കോടി രൂപ ലോൺ എടുത്ത് മലയാളികൾ മുങ്ങിയതായി പരാതി. 

ബാങ്ക് നൽകിയ പരാതിയിൽ 1425 മലയാളികൾക്കെതിരെ കേസെടുത്തു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. 

കുവൈത്തിലെ ബാങ്കിൽ നിന്നും വായ്പ എടുത്ത ശേഷം വിവിധ രാജ്യങ്ങളിലേക്ക്  കടന്നുകളഞ്ഞതായാണ് പരാതി.

2020-22 കാലത്താണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. 

തട്ടിപ്പ് നടത്തിയവരിൽ ഏറെയും നഴ്‌സുമാരാണെന്ന് പരാതിയിൽ പറയുന്നു. ചെറിയ തുകകൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം ഇത് കൃത്യമായി അടയ്‌ക്കുകയും പിന്നീട് ക്രഡിറ്റ് സ്‌കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് കടന്നുകളഞ്ഞെന്നാണ് പരാതി. വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്.

കുവൈത്തിൽ നിന്നും ബാങ്ക് അധികൃതർ കേരളത്തിലെത്തിയ ശേഷമാണ് പരാതി നൽകിയത്. തട്ടിപ്പ് നടത്തിയവരുടെ പേരും വിലാസവും ഇവർ പൊലീസിന് കൈമാറിയിരുന്നു. കേസിൽ 700 ഓളം നഴ്‌സുമാർ ഉൾപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ ഏതെങ്കിലും ഏജന്റുമാരുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; റാന്നി കോടതിയില്‍ ഹാജരാക്കും

മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; റാന്നി കോടതിയില്‍ ഹാജരാക്കും ശബരിമല സ്വര്‍ണപ്പാളി...

അമേരിക്കയെ മുട്ടുകുത്തിച്ച ഇന്ത്യൻ നയതന്ത്രം: ലോക പവർ ഗെയിമിൽ ഇന്ത്യയുടെ തന്ത്രം വിജയിച്ചു

അമേരിക്കയെ മുട്ടുകുത്തിച്ച ഇന്ത്യൻ നയതന്ത്രം: ലോക പവർ ഗെയിമിൽ ഇന്ത്യയുടെ തന്ത്രം...

Other news

ആകാംക്ഷയ്ക്ക് വിരാമം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ആകാംക്ഷയ്ക്ക് വിരാമം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും തിരുവനന്തപുരം: കേരളത്തിലെ...

10 ഡാമുകളിൽ റെഡ് അലർട്ടും മൂന്ന് ഡാമുകളിൽ ഓറഞ്ചും; പ്രളയ സാധ്യത മുന്നറിയിപ്പ്

10 ഡാമുകളിൽ റെഡ് അലർട്ടും മൂന്ന് ഡാമുകളിൽ ഓറഞ്ചും; പ്രളയ സാധ്യത...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

കൊതുകുകളില്ലാത്ത നാട്ടിലും കൊതുക് എത്തി; അമ്പരന്ന് ശാസ്ത്രലോകം

കൊതുകുകളില്ലാത്ത നാട്ടിലും കൊതുക് എത്തി; അമ്പരന്ന് ശാസ്ത്രലോകം കൊതുകുകളില്ലാത്ത നാടായി അറിയപ്പെട്ട ഐസ്‌ലൻഡിൽ,...

ദുബായ് ആര്‍ടിഎയുടെ 20ാം വാര്‍ഷികം: യാത്രക്കാര്‍ക്ക് സമ്മാനങ്ങളും കിഴിവുകളും

ദുബായ് ആര്‍ടിഎയുടെ 20ാം വാര്‍ഷികം: യാത്രക്കാര്‍ക്ക് സമ്മാനങ്ങളും കിഴിവുകളും ദുബായ് റോഡ്സ് ആൻഡ്...

മൂന്ന് ബൈക്ക് യാത്രക്കാരെ ഇടിച്ച് പരുക്കേൽപ്പിച്ചു, കാർ നിർത്താതെ ഓടിച്ചുപോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്

മൂന്ന് ബൈക്ക് യാത്രക്കാരെ ഇടിച്ച് പരുക്കേൽപ്പിച്ചു, നടി ദിവ്യ സുരേഷിനെതിരെ കേസ് ബെംഗളൂരു:...

Related Articles

Popular Categories

spot_imgspot_img