web analytics

നഗരസഭയിലെ കുടുംബശ്രീ ഹോട്ടല്‍ കൗണ്‍സിലര്‍ തന്നെ ബിനാമി പേരില്‍ നടത്തുന്നു; ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകന് മർദ്ദനം; സംഭവം തൃക്കാക്കരയില്‍

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ മാധ്യമ പ്രവര്‍ത്തകനെ സിപിഐ നേതാവായ നഗരസഭ കൗണ്‍സിലര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി.

നഗരസഭയിലെ കുടുംബശ്രീ ഹോട്ടല്‍ കൗണ്‍സിലര്‍ തന്നെ ബിനാമി പേരില്‍ നടത്തുന്നെന്ന ആരോപണത്തെ കുറിച്ച് പൊതുഇടത്ത് വച്ച് സംസാരിച്ചതിന്‍റെ പേരിലായിരുന്നു മര്‍ദനം.

അതേസമയം മര്‍ദനമേറ്റത് തനിക്കാണെന്ന വാദവുമായി കൗണ്‍സിലറും ചികിത്സ തേടിയിട്ടുണ്ട്. ദീപിക ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകന്‍ ശിവശങ്കര പിള്ളയാണ് സിപിഐ കൗണ്‍സിലര്‍ ഡിക്സന്‍റെ മര്‍ദനത്തിന് ഇരയായതെന്നാണ് പരാതി.

നഗരസഭയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടല്‍ ബിനാമി പേരില്‍ ഡിക്സനാണ് നടത്തുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇതേകുറിച്ച് ശിവശങ്കരപിളള സംസാരിച്ചിരുന്നു.

ഇതറിഞ്ഞെത്തിയ ഡിക്സന്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ശിവശങ്കരപിളള മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കര പിള്ളയെ വാഹനമിടിച്ച് വീഴ്ത്താനും കൗണ്‍സിലര്‍ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

എന്നാല്‍ തന്‍റെ ജീവിത മാര്‍ഗം തകര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആസൂത്രിതമായി ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ തന്നെയാണ് ആദ്യം മര്‍ദിച്ചതെന്നുമാണ് ഡിക്സന്‍റെ വാദം.

മര്‍ദനമേറ്റ മാധ്യമ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ പിന്നാലെ ഡിക്സനും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

Related Articles

Popular Categories

spot_imgspot_img