web analytics

മുനമ്പം വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ പരാതി നൽകി എഐവൈഎഫ്, കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യം

കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമർശത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമെതിരെ പരാതി നൽകി എഐവൈഎഫ്. രണ്ടുപേർക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഡിജിപിയ്ക്കാണ് പരാതി നൽകിയത്. (complaint against Suresh Gopi and B Gopalakrishnan)

മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിനെ കിരാതം എന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. കിരാതമായ ഈ സംവിധാനത്തിന്റെ തണ്ടെല്ല് ഒടിക്കും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വിമർശനം. ഈ പരാമർശം മതവിദ്വേഷമുണ്ടാക്കുന്നതും കലാപാഹ്വാനം നൽകുന്നതുമാണെന്ന് എഐവൈഎഫ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വാവര് പള്ളിക്കെതിരെയുള്ള അധിക്ഷേപ പരാമർശം വഴി ബി. ഗോപാലകൃഷ്ണൻ കലാപാഹ്വാനം നടത്തിയെന്നും എഐവൈഎഫ് പരാതിയിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img