web analytics

സി എം വിത്ത് മീ പരാതി പരിഹാര സെല്ലിൽ വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞയാൾ അറസ്റ്റിൽ

സി എം വിത്ത് മീ പരാതി പരിഹാര സെല്ലിൽ വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞയാൾ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പദ്ധതി സി.എം വിത്ത് മീ’യുടെ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് വനിതാ ജീവനക്കാരോട് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ.

വെൺമണി സ്വദേശിയായ അർജുന് ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഫുഡ്‌ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണ് ഇയാൾ.

പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ സർക്കാർ ഒരുക്കിയ സംവിധാനമാണ് സി.എം വിത്ത് മീ.

ഉദ്യോഗസ്ഥർ ഫോൺ കോളുകൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് പരാതി കൈമാറുന്ന രീതിയാണ്.

എന്നാൽ അർജുൻ ഈ നമ്പറിലേക്ക് ആവർത്തിച്ച് വിളിച്ച് സ്ത്രീ ജീവനക്കാരെ അപമാനിക്കുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥരുടെ മരണം സംബന്ധിച്ച പോസ്റ്റുകൾക്ക് താഴെയും ഇയാൾ അശ്ലീല കമന്റുകൾ ഇടാറുണ്ടായിരുന്നു.

അതേസമയം, നിരവധി സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെ വിളിച്ച് അസഭ്യം പറയുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.

തിരുവല്ല സ്റ്റേഷനിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ കേസിലും ഇയാൾ പ്രതിയാണ്.

രാത്രികാലങ്ങളിൽ സ്ത്രീകളെ വിളിച്ച് അസഭ്യം പറയുന്നത് ഇദ്ദേഹത്തിന്റെ സ്ഥിരമായ പ്രവണതയായിരുന്നു.

പല തവണ പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടയച്ചതോടെ ഇയാൾ കുറ്റം ആവർത്തിക്കാൻ ധൈര്യം കൂടിയതായും അന്വേഷണം വ്യക്തമാക്കുന്നു.

വനിതാ ജീവനക്കാരുടെ പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary

A youth from Venmani, identified as Arjun, was arrested in Thiruvananthapuram for repeatedly calling the ‘CM With Me’ public grievance helpline and using obscene language towards women staff. Arjun, a food delivery worker, had also been making abusive calls to various police stations and posting vulgar comments online. He is already accused in a similar case at the Tiruvalla police station. Despite earlier warnings, he continued the behavior. Based on fresh complaints from women staff, he was arrested and remanded.

cm-with-me-obscene-calls-arrest

Kerala, CM With Me, Thiruvananthapuram, Obscene Calls, Women Safety, Police Arrest, Public Grievance System

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

Related Articles

Popular Categories

spot_imgspot_img