web analytics

പേരാമ്പ്രയില്‍ സംഘര്‍ഷം: എം.പി ഷാഫി പറമ്പിലിന് പരുക്ക്; വ്യാപക പ്രതിഷേധം

കോഴിക്കോട് പേരാമ്പ്രയിലെ കോളേജ് തിരഞ്ഞെടുപ്പ് സംഘർഷം: എംപി ഷാഫി പറമ്പിലിന് പരിക്കേറ്റു, പൊലീസ് ലാത്തിച്ചാർജ്

കോഴിക്കോട്:കോഴിക്കോട് പേരാമ്പ്രയില്‍ യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ ആലപ്പുഴ എംപി ഷാഫി പറമ്പില്‍ മുഖത്ത് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. യു.ഡി.എഫ് ജില്ലാ പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ, രാത്രി നഗരത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ശനിയാഴ്ച സംസ്ഥാനതലത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

പേരാമ്പ്ര സികെജിഎം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം നടന്നിരുന്നു. വർഷങ്ങൾക്ക് ശേഷം സികെജിഎം കോളേജിലെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെഎസ്‌യു അട്ടിമറിജയം നേടിയതോടെയാണ് സംഘർഷം ഉടലെടുത്തത്.

കോളേജിലെ ഭൂരിഭാഗം സീറ്റും വിജയിച്ച എസ്എഫ്ഐ ടൗണിൽ വിജയാഹ്ലാദ പ്രകടനം നടത്തിയിരുന്നു. പിന്നാലെ റീ കൗണ്ടിങ്ങിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെഎസ്‌യു ജയിച്ചതോടെ ടൗണിൽ കെഎസ്‌യുവും വിജയാഹ്ലാദപ്രകടനം നടത്തി.

പേരാമ്പ്രയിലെ കോളേജ് തിരഞ്ഞെടുപ്പ് സംഘർഷം: എംപി ഷാഫി പറമ്പിലിന് പരിക്കേറ്റു, പൊലീസ് ലാത്തിച്ചാർജ്

ഈ പ്രകടനം പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് തടിച്ചുകൂടിയവരെ പിരിച്ചുവിടാനായി പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു യുഡിഫ് പ്രവർത്തകർ കൂടി പ്രതിഷേധവുമായി രംഗത്ത് വന്നതോടെ മറുവശത്ത് സിപിഎം പ്രവർത്തകരും പ്രതിഷേധവുമായി എത്തി.

കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടി; ഭാര്യയുടെ മുഖം ബ്ലേഡുകൊണ്ട് വരഞ്ഞ് വികൃതമാക്കി; പെരുമ്പാവൂരിൽ നടന്നത്

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സംഘം പേരാമ്പ്രയിൽ ക്യാമ്പ് ചെയ്യുന്നുണ്ട് .യുഡിഎഫ് പ്രകടനത്തിന് നേരെ പോലീസ് ഏകപക്ഷീയമായി കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു എന്നാണ് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി .

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ എസ്എഫ്ഐ ജയിച്ചപ്പോൾ ചെയർമാൻ ഉൾപ്പെടെ 5 സീറ്റ് ആണ് യുഡിഎസ്എഫ് നേടിയത്

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img