ഇലക്ട്രോണിക്ക് മീഡിയ ലോകം കൈയ്യടക്കിയപ്പോൾ ക്രിസ്മസ്, ന്യൂ ഇയർ കാർഡുകളുടെ സ്ഥിതിയെന്ത് ? ഓർമ്മയാകുന്ന ക്രിസ്മസ് കാർഡുകൾ….

ക്രിസ്മസും ന്യൂ ഇയറും എത്തുന്നതോടെ ഒരു കാലത്ത് വിപണി യിലെ താരമായിരുന്നു ഗ്രീറ്റിങ് കാർഡുകൾ. എന്നാൽ നവംബർ പകുതിയോടെ വിപണി കൈയടക്കിയിരുന്ന കാ ർഡുകൾ ഇപ്പോൾ കാണാനേയില്ല. പുതുതലമു റയിൽ പലരും ഇത്തരം കാർഡു കളെക്കുറിച്ച് കേട്ടിട്ട് പോലുമില്ല. Christmas cards that will come to mind when electronic media took over the world

ഏതാ നും വർഷം മുമ്പ് വരെ ദൂരെ സ്ഥലങ്ങളിലെ സുഹൃത്തുക്കളും ബന്ധുക്കളും തങ്ങളുടെ സൗഹൃദം പങ്കുവെച്ചിരുന്നത് ആശംസാ കാ ർഡുകൾ പരസ്പരം അയച്ചായിരുന്നു. 2010 വരെ ഇവയ്ക്ക് വിപണിയുണ്ടായിരുന്നു. ലൈറ്റ് കത്തുകയും പാട്ടു കേൾക്കുകയും വരെ ചെയ്തിരുന്ന കാർഡുകളും വിപണിയിൽ എത്തിയിരുന്നു.

വാട്‌സാപ് വ്യാപകമായി പ്രചാരം നേടിയതോടെയാണ് ക്രിസ്മസ്- ന്യൂ ഇയർ കാർഡു കൾ വിപണിയോട് വിട ചൊല്ലിയത്. മുമ്പൊക്കെ പ്രത്യേക കാർഡ് കൗണ്ടറുകൾ മിക്ക കടക ളിലും സജ്ജമാക്കിയിരുന്നു. എന്നാൽ ഇപ്പോ ൾ മിക്ക വ്യാപാരികളും കാർഡ് കച്ചവടം പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണ്. വാങ്ങാനാളില്ലാത്തതാണ് പ്രധാന കാരണം. യുവാക്കളുടെയും വിദ്യാർഥികളുടെയും അഭിരുചി അറിഞ്ഞായിരുന്നു മുമ്പ് വിപണിയി ൽ കാർഡെത്തിച്ചിരുന്നത്.

ആശംസാ കാർഡുകളുടെ കച്ചവടം സീസൺ വ്യാപാരമായിരുന്നുവെങ്കിലും പ്രധാന നഗരങ്ങളിൽ ലക്ഷങ്ങളുടെ കാർഡ് വിറ്റിരുന്ന വ്യാപാരികളുണ്ട്. നാലു പതിറ്റാണ്ടായിണ്ടായി കച്ചവടം ചെയ്തിരുന്ന വ്യാപാരികൾ പോലും ഇപ്പോൾ ആശംസ കാർഡുകൾ വിൽക്കുന്നില്ല.

നവംബർ ആദ്യ വാരം തന്നെ മദ്രാസിലുൾപ്പെടെ പോയി മൊത്ത വ്യാപാരികൾ കാർഡ് സംഭരിച്ചിരുന്നു. മധുരയിലെ മൊത്ത വ്യാപാര സ്ഥാപനത്തിൽ ക്യൂ നിന്ന് കാ ർഡുകൾ വാങ്ങിയ കാലമുണ്ടാ യിരുന്നുവെന്ന് കച്ചവടക്കാർ പറയുന്നു. കൊല്ലം ഡോൺ ബോസ് കോ, സെന്റ് തോമസ്, ആർച്ചി തുടങ്ങിയ കമ്പനികളുടെ കാർഡുകൾക്കായി രുന്നു വിപണിയിൽ ഡിമാൻഡ്.

പേപ്പർ മാർക്ക്, ലൗ മാർക്ക് തുടങ്ങിയ ബ്രാൻഡുകളാ യിരുന്നു ഏറെയും വിപണി കൈയ്യടക്കിയി രുന്നത്. ഇപ്പോൾ ഈ പേരുകൾ പോലും കേൾക്കാനില്ലെന്നാണ് പഴയകാല വ്യാപാരികൾ പറയുന്നത്. കാർഡ് വ്യാപാരം കുറഞ്ഞതോടെ പോ സ്റ്റൽ വകുപ്പിൻ്റെ ജോലി ഭാരവും പാതി കുറഞ്ഞു.

മുൻകാലങ്ങളിൽ ഡിസംബർ മാസമായാൽ പോസ്റ്റ്‌മാൻമാർക്ക് പിടിപ്പത് ജോലിയാ യിരുന്നു. ഉൾനാടൻ പ്രദേശങ്ങളിലേക്ക് തപാൽ ഉരുപ്പടിയുമായി പോകുന്ന പോസ്റ്റ്‌മാന് ഭാ രിച്ച ചുമടായിരുന്നു. പോസ്റ്റോഫിസുകളിൽ പ്രത്യേകം തപാൽ പെട്ടിയും ഒരുക്കിയിരുന്നു. ഇപ്പോൾ അതും ഓർമയായി.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പാലക്കാട് കാണണം… ബസിൽ കയറണം…

പാലക്കാട് കാണണം… ബസിൽ കയറണം… കൊച്ചി: “പാലക്കാട് കാണണം… ബസിൽ കയറണം…” –...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

Related Articles

Popular Categories

spot_imgspot_img