web analytics

പഴയ സിം കാർഡ് കളയല്ലേ… അതിൽ സ്വർണമുണ്ട്; യുവാവ് ഇതുവരെ ശേഖരിച്ചത് 191 ഗ്രാം

പഴയ സിം കാർഡ് കളയല്ലേ… അതിൽ സ്വർണമുണ്ട്; യുവാവ് ഇതുവരെ ശേഖരിച്ചത് 191 ഗ്രാം

ബെയ്ജിംഗ്: സ്വർണവില കുതിച്ചുയർന്ന് ഒരു പവൻ വാങ്ങാൻ പോലും വലിയ തുക ചെലവാക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോൾ, ഉപേക്ഷിച്ച സിംകാർഡുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത് ശ്രദ്ധ നേടുകയാണ് ഒരു യുവാവ്.

ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഹുയിഷൗവിൽ നിന്നുള്ള ക്വിയാവോ എന്ന യുവാവാണ് ഈ പരീക്ഷണത്തിന് പിന്നിൽ.

ഉപേക്ഷിച്ച സിം കാർഡുകളിൽ നിന്നായി 191 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു എന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

സിം കാർഡുകൾ വിവിധ കെമിക്കൽ ബാരലുകളിൽ മുക്കി, തുടർന്ന് തുരുമ്പിക്കൽ, ചൂടാക്കൽ തുടങ്ങിയ പ്രക്രിയകൾക്ക് വിധേയമാക്കി അവസാനം ചെളിപോലുള്ള സ്വർണ്ണം വേർതിരിച്ചെടുക്കുന്നതാണ് തന്റെ രീതിയെന്ന് ക്വിയാവോ പറയുന്നു.

എന്നാൽ ഇത് അപകടസാധ്യതയേറിയ പ്രവർത്തനമാണെന്നും സാധാരണക്കാർ ഇത്തരം പരീക്ഷണങ്ങൾ പിന്തുടരരുതെന്നും അദ്ദേഹം ‘സിയാക്സിയാങ് മോർണിംഗ് പോസ്റ്റ്’ എന്ന മാധ്യമത്തോട് പറഞ്ഞു.

ജനുവരി 20-ന് യുവാവ് പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 191 ഗ്രാം സ്വർണത്തിന് ഏകദേശം 2 ലക്ഷം യുവാൻ (29,000 യു.എസ്. ഡോളർ) വില വരും. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 26.53 ലക്ഷം രൂപ വരുമെന്നാണ് കണക്കാക്കുന്നത്.

ഈ അളവിലെ സ്വർണം ലഭിക്കാൻ ഏകദേശം രണ്ട് ടൺ സ്ക്രാപ്പ് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.

സിം കാർഡുകൾക്കൊപ്പം വിവിധ ചിപ്പ് മാലിന്യങ്ങളുടെ മിശ്രിതം ഉൾപ്പെട്ട സ്ക്രാപ്പാണ് സ്വർണം ലഭിക്കാൻ സഹായിച്ചതെന്ന് യുവാവ് വിശദീകരിച്ചു.

സിം കാർഡിന്റെ ദീർഘകാല ഉപയോഗക്ഷമതയ്ക്കായി പ്രധാന ഭാഗങ്ങളിൽ സ്വർണം പൂശാറുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഒരു സിം കാർഡിൽ ശരാശരി 0.001 ഗ്രാം സ്വർണം മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് ലഭ്യമായ വിവരങ്ങൾ.

English Summary

A youth from Huizhou in China’s Guangdong province claims he extracted 191 grams of gold from discarded SIM cards using chemical treatment, heating and corrosion processes. The video of the extraction went viral online. Reports estimate the gold value at around 200,000 yuan (about ₹26.53 lakh), though he warned the method is dangerous and not suitable for the public.A youth from Huizhou in China’s Guangdong province claims he extracted 191 grams of gold from discarded SIM cards using chemical treatment, heating and corrosion processes. The video of the extraction went viral online. Reports estimate the gold value at around 200,000 yuan (about ₹26.53 lakh), though he warned the method is dangerous and not suitable for the public.

china-youth-extracts-gold-from-discarded-sim-cards-viral-video

gold extraction, sim card gold, china viral video, guangdong, huizhou, scrap recycling, e-waste, chemical process, gold price, technology news

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത Thrissur: സംസ്ഥാനത്തിന്റെ ഏറ്റവും...

വെടിക്കെട്ടിന് പകരം ‘കോൾഡ് സ്പാർക്ക്’; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം

വെടിക്കെട്ടിന് പകരം 'കോൾഡ് സ്പാർക്ക്'; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം പരമ്പരാഗത വെടിക്കെട്ടുകൾക്ക്...

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു Thrissur: വാണിയംപാറയിൽ...

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ Ireland:...

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം...

Related Articles

Popular Categories

spot_imgspot_img