അപ്രതീക്ഷിതമായി കാമുകന്റെ ഭാര്യ എത്തി: യുവതി രക്ഷപ്പെട്ടത് പത്താം നിലയിൽ നിന്ന് ഊർന്നിറങ്ങി
ഗ്വാങ്‌ഡോങ് (ചൈന): പത്താം നിലയിൽ നിന്ന് ജീവൻ പണയം വച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശക്തമായി വൈറലാകുന്നത്.
കണ്ടാൽ ആരെയും ഞെട്ടിക്കുന്ന ഈ സംഭവം ഗ്വാങ്‌ഡോങിലാണ് നടന്നത്.
കാമുകന്റെ വീട്ടിൽ ഉണ്ടായിരുന്ന യുവതി, അയാളുടെ ഭാര്യ അപ്രതീക്ഷിതമായി മടങ്ങിയെത്തിയതോടെ പിടിക്കപ്പെടുമെന്ന ഭയത്തിൽ ബാൽക്കണിയുടെ പുറംവശത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
വൈറലായ വീഡിയോയിൽ യുവതി ഒരു കൈകൊണ്ട് ബാൽക്കണിയിൽ തൂങ്ങി നിൽക്കുന്നതും കാമുകൻ ജനലിലൂടെ പുറത്തുകാണിച്ച ശേഷം പെട്ടെന്ന് അകത്തേക്ക് മറയുന്നതും വ്യക്തമാണ്.
കൈയിൽ മൊബൈൽ ഫോൺ മുറുകെ പിടിച്ച് യുവതി ഡ്രെയിനേജ് പൈപ്പിൽ പിടിച്ച് താഴേക്ക് ഊർന്നിറങ്ങുന്നു.
താഴത്തെ നിലയിൽ എത്തി അയൽവാസിയുടെ ജനലിൽ തട്ടി സഹായം ചോദിച്ചപ്പോൾ, അവർ ഉടൻ ജനൽ തുറന്ന് യുവതിയെ അകത്തേക്ക് വലിച്ചുകയറ്റി. ഇതോടെ ദൃശ്യങ്ങൾ കണ്ടവരിൽ എല്ലാവരും ആശ്വാസനെടുവീർപ്പ് വിട്ടു.
English Summary:
A shocking video from Guangdong, China, shows a young woman risking her life to escape from the 10th floor of an apartment. The woman, who was with her boyfriend, panicked when his wife returned home unexpectedly. To avoid being caught, she climbed out of the balcony and descended the building using a drainage pipe while holding her phone. After reaching a lower floor, she knocked on a neighbor’s window seeking help. The neighbor quickly pulled her inside, bringing the tense scene to an end.
china-woman-10th-floor-escape-viral-video
China, Guangdong, Viral Video, Woman Escape, Social Media, Shocking Incident, Apartment Drama









