ഇറാൻ ബലൂചിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണവും പാകിസ്താൻ ഇറാന്റെ പ്രവിശ്യയിൽ നടത്തിയ തിരിച്ചടിയ്ക്കും പിന്നാലെ ഇരു രാജ്യങ്ങളെയും സമാധാനത്തിന്റെ പാതിയിൽ കൊണ്ടുവരാൻ ചൈന. ചൈനയുമായി വ്യാപാര മേഖലയിലും ആയുധ-എണ്ണ വ്യാപാരമുൾപ്പെടെ ശക്തമായ ബന്ധങ്ങളാണ് ഇറാനും പാകിസ്താനുമുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ മേഖലയിൽ യു.എസ് നും പാശ്ചാത്യ രാജ്യങ്ങൾക്കും സ്വാധീനം വർധിപ്പിയ്ക്കാൻ കാരണമാകുമെന്ന് ഭയമാണ് പാക്- ഇറാൻ തർക്കങ്ങൾ തീർക്കാൻ ചൈന മുന്നിട്ടിറങ്ങുന്നതിന് പിന്നിൽ. ഇറാൻ ആക്രമണത്തെ അമേരിക്ക നിരീക്ഷിക്കുകയാണെന്നും പാക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്നും യു.എസ്. വൃത്തങ്ങൾ പ്രതികരിച്ചു.
Also read: ചെങ്കടൽ കത്തിച്ച് ഹൂത്തികൾ ; ആക്രമണം കടുപ്പിക്കാൻ അമേരിക്ക