web analytics

വീടിന്റെ ടെറസ്സിൽ കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ 2 കുട്ടികളെ കഴുത്തറുത്തു ​കൊലപ്പെടുത്തി; പ്രദേശത്ത് സാസംഘർഷാവസ്ഥ; കടയ്ക്ക് തീയിട്ട് നാട്ടുകാർ

വീടിന്റെ ടെറസ്സിൽ കളിച്ചുകൊണ്ടിരുന്ന 2 കുട്ടികളെ അക്രമി കഴുത്തറുത്തു ​കൊലപ്പെടുത്തി. യുപിയിലെ മണ്ഡി സമിതി പോലീസ് സ്‌റ്റേഷനു കീഴിലുള്ള ബുദൗണിലെ ബാബ കോളനിയിലാണ് സംഭവം. കുട്ടികളുടെ പിതാവുമായുള്ള തർക്കത്തെ തുടർന്നാണ് സംഭവമെന്നാണ് സൂചന. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ കട തീയിട്ടതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. ചൊവ്വാഴ്ച് വൈകുന്നേരത്തോടെ കുട്ടികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സഹോദരങ്ങളായ 12 ഉം 8 ഉം വയസുള്ള രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു.ഇരുവരും ടെറസിൽ കളിക്കുന്നതിനിടയിലാണ് കൊലപാതകം അരങ്ങേറിയത്.

സംഘർഷാവസ്ഥയുണ്ടായ സ്ഥലങ്ങളിൽ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്നു പോലീസ് അറിയിച്ചു. അക്രമിയും കുട്ടികളുടെ പിതാവും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പോലീസുമായുള്ള എറ്റുമുട്ടലിൽ കൊലയാളി കൊല്ലപ്പെട്ടു. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാർക്കെതിരെ വെടിയുതിർക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് കൊലയാളി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Read Also: നീറ്റ് കോച്ചിംഗിന് പോയ 16 കാരി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി അജ്ഞാത സംഘം; തടവിലാക്കിയ ഫോട്ടോകൾ അയച്ചു; 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് കുട്ടിയുടെ അച്ഛൻ; പരാതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img