മുംബൈ: ശിശുദിനാഘോഷത്തിനായി സ്‌കൂളിലേക്ക് വെറും പത്ത് മിനിറ്റ് വൈകി എത്തിയതിനെ തുടര്‍ന്ന് അധ്യാപിക നൽകിയ ശിക്ഷയാണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിനിടയാക്കിയതെന്ന ആരോപണവുമായി മഹാരാഷ്ട്രയിൽ വലിയ വിവാദം.
ദുരന്തം നടന്നത് മുംബൈയിലെ ഹനുമന്ത് വിദ്യാമന്ദിർ സ്‌കൂളിലാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.
മരിച്ച വിദ്യാർത്ഥിനി കാജൽ ഗോണ്ട് ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു. വൈകിയെത്തിയതിന്റെ പേരിൽ അധ്യാപിക 100 സിറ്റ്-അപ്പുകൾ ചെയ്യാൻ നിർബന്ധിതയാക്കിയതായാണ് കുടുംബത്തിന്റെ ആരോപണം.
ശിക്ഷ നൽകിയപ്പോൾ പോലും സ്കൂൾ ബാഗ് പിൻതാങ്ങുന്ന നിലയിൽ ചെയ്യിപ്പിച്ചതായി കുടുംബാംഗങ്ങൾ പറയുന്നു.
ശിക്ഷയ്ക്കുശേഷം വീട്ടിലെത്തിയ കാജലിന് കടുത്ത നടുവേദനയും ശക്തമായ ക്ഷീണവും അനുഭവപ്പെട്ടു.
അവസ്ഥ മോശമായതോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.
തുടർന്ന് മുംബൈയിലെ ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ കുട്ടി മരിച്ചു.
കടുത്ത ശിക്ഷയാണ് മരണകാരണമെന്ന് കുടുംബാരോപണം
കുട്ടിയുടെ മരണത്തിന് അധ്യാപിക നൽകിയ ക്രൂരമായ ശാരീരികശിക്ഷ തന്നെയാണ് കാരണം എന്ന നിലപാട് കുടുംബം ശക്തമായി ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഉത്തരവാദികൾക്കെതിരെ ക്രിമിനൽ കേസ് ആവശ്യപ്പെട്ട് എംഎൻഎസ് മുന്നറിയിപ്പ്
സ്കൂൾ അധികൃതരുടെ അനാസ്ഥയും അധ്യാപികയുടെ ഉത്തരവാദിത്വക്കുറവും ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര നവനിര്‍മ്മാണ സേന (എംഎൻഎസ്) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഉത്തരവാദികൾക്കെതിരെ ക്രിമിനൽ കേസെടുക്കുന്നതുവരെ സ്കൂൾ തുറക്കാൻ അനുവദിക്കില്ലെന്ന് എംഎൻഎസ് മുന്നറിയിപ്പ് നൽകി.
രക്ഷിതാക്കൾക്കും നാട്ടുകാരും സ്‌കൂൾ ഗേറ്റിന് മുൻപിൽ പ്രതിഷേധം ശക്തമാക്കി. കുട്ടിയെ നഷ്ടമായ മാതാപിതാക്കൾക്ക് നീതിയൊരുക്കണമെന്ന ആവശ്യത്തോടെയാണ് പൊതുസമൂഹം ഒന്നിച്ചുയരുന്നത്.
ശാരീരികശിക്ഷയുടെ ക്രൂരത വീണ്ടും ചർച്ചയാകുന്നു
അധ്യാപികയ്‌ക്കെതിരായ നടപടി മുതൽ വിദ്യാഭ്യാസ സംവിധാനത്തിലെ ശാരീരികശിക്ഷയുടെ ഏത് രൂപത്തിനുമെതിരായ നടപടിവരെ സമൂഹം ആവിശ്യപ്പെടുന്നുണ്ട്.
രാജ്യത്ത് വിദ്യാർത്ഥികൾക്കെതിരായ ക്രൂരപരിഹാരങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഈ സംഭവം വീണ്ടും വിദ്യാഭ്യാസ മേഖലയുടെ സുരക്ഷയും മാനവികതയും ചോദ്യം ചെയ്യുന്നു.
English Summary
A sixth-grade student, Kajal Gond from Hanumant Vidyamandir School in Maharashtra, died after allegedly being forced by her teacher to do 100 sit-ups for arriving ten minutes late on Children’s Day. The punishment reportedly caused severe back pain and exhaustion, leading to her hospitalization. Despite treatment at JJ Hospital in Mumbai, she passed away. The family blames the teacher’s harsh punishment for her death. The education department has ordered an inquiry, while MNS has warned the school will not reopen until criminal action is taken.









