web analytics

ഫയലിൽ ഉറങ്ങുന്ന സി.ബി.ഐ കേസുകൾ; 6,900 കേസുകളുടെ വിചാരണ നീങ്ങുന്നത് ഇഴഞ്ഞിഴഞ്ഞ്; 20 കൊല്ലത്തിലധികമായ 361 കേസുകള്‍; വകുപ്പുതല നടപടികളും മുറപോലെ

വിചാരണ ഇഴഞ്ഞുനീങ്ങുന്ന 6,900ത്തിലധികം സിബിഐ കേസുകളുണ്ടെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ (സിവിസി).Central Vigilance Commission says there are more than 6,900 CBI cases where trial is dragging on

ഇതില്‍ 361 കേസുകള്‍ 20 കൊല്ലത്തിലധികമായതാണെന്നും സിവിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

658 അഴിമതി കേസുകളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതില്‍ 48 കേസുകള്‍ അഞ്ച് വര്‍ഷത്തിലധികം പിന്നിട്ടെന്നും പറയുന്നു.
വിചാരണ പൂര്‍ത്തിയാക്കാത്ത 6,903 കേസുകളാണുള്ളത്.

ഇതില്‍ 1,379 എണ്ണം മൂന്ന് കൊല്ലത്തോളമായതും 875 എണ്ണം മൂന്ന് വര്‍ഷം മുതല്‍ അഞ്ച് കൊല്ലം വരെയായതും അഞ്ച് മുതല്‍ 10 വര്‍ഷം വരെയായ 2,188 കേസുകളുമുണ്ട്.

2023 ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്. 10 മുതല്‍ 20 വര്‍ഷത്തിലധികമായിട്ടും വിചാരണ പൂര്‍ത്തിയാക്കാത്ത 2,100 കേസുകളാണുള്ളത്. 20 കൊല്ലം പിന്നിട്ട 361 കേസുകളുണ്ട്.

സിബിഐയും കുറ്റാരോപിതരും നല്‍കിയ 12,773 ഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും വിവിധ ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും പരിഗണനയിലാണെന്നും സിവിസി ചൂണ്ടിക്കാണിച്ചു.

ഇതില്‍ 501 എണ്ണം 20 വര്‍ഷത്തിലധികമായി തീര്‍പ്പുകല്പിച്ചിട്ടില്ല. 1,138 എണ്ണം 15 — 20 വര്‍ഷത്തിനിടയിലും 2,558 എണ്ണം 10 — 15 കൊല്ലത്തിനിടയിലും 3,850 എണ്ണം അഞ്ച് — 10 വര്‍ഷത്തിനിടയിലും 2,172 എണ്ണം രണ്ട് മുതല്‍ അഞ്ച് കൊല്ലത്തിനിടയിലും പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അന്വേഷണം പൂര്‍ത്തിയാകാത്ത 658 കേസുകളില്‍ 48 എണ്ണം അഞ്ച് വര്‍ഷത്തിലേറെയായി ഇഴയുകയാണ്. 74 എണ്ണം മൂന്ന് മുതല്‍ അഞ്ച് കൊല്ലം വരെയും 75 എണ്ണം മൂന്ന് വര്‍ഷം വരെയും 175 എണ്ണം രണ്ട് കൊല്ലം വരെയും 286 എണ്ണം ഒരു വര്‍ഷത്തോളമായും അന്വേഷണം പൂര്‍ത്തിയാകാത്തവയാണ്.

അമിത ജോലിഭാരം, ജീവനക്കാരുടെ അഭാവം, ജുഡീഷ്യല്‍ സഹായത്തിനായി കോടതികളില്‍ നിന്ന് ഔദ്യോഗിക കത്തിന് മറുപടി ലഭിക്കുന്നതിലെ താമസം, പ്രോസിക്യൂഷനുള്ള അനുമതി നല്‍കുന്നതില്‍ വരുത്തുന്ന കാലതാമസം ഇതൊക്കെയാണ് അന്വേഷണം നീണ്ടുപോകാനുള്ള കാരണങ്ങള്‍.

2023 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് സിബിഐയില്‍ 1,610 ഒഴിവുകളുണ്ട്. മൊത്തം 7,295 ജീവനക്കാരാണ് ഏജന്‍സിയിലുള്ളത്. നിയമനം നടത്തേണ്ടതില്‍ 1,040 എണ്ണം എക്സിക്യൂട്ടീവ് തസ‍്തികയിലും 84 നിയമ ഉദ്യോഗസ്ഥരും 53 ടെക്നിക്കല്‍ ഓഫിസര്‍മാരും 388 മിനിസ്റ്റീരിയല്‍ ജീവനക്കാരും 45 കാന്റീന്‍ ജീവനക്കാരുമാണുള്ളത്.

വകുപ്പുതല നടപടികളും വൈകുന്നു

ന്യൂഡല്‍ഹി: സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല അന്വേഷണം ഇഴയുന്നതായും കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സിവിജി) റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തിലുള്ള 82 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായയെയും യശസിനെയും ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം വരെ ഗ്രൂപ്പ് എ ഉദ്യോഗസ്ഥര്‍ക്കെതിരെ 54 വകുപ്പുതല കേസുകളും ഗ്രൂപ്പ് ബി, സി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള 28 കേസുകള്‍ വീതവുമാണ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ളത്. ഗ്രൂപ്പ് എ ഉദ്യോഗസഥര്‍ക്കെതിരെയുള്ള കേസുകളില്‍ 25 എണ്ണം നാല് വര്‍ഷം പിന്നിട്ടതാണ്.

നാലെണ്ണം നാല് കൊല്ലം വരെയും 16 എണ്ണം മൂന്ന് വര്‍ഷം വരെയും ഒമ്പതെണ്ണം ഒരു വര്‍ഷത്തോളവും ആയതാണ്. 51 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്നെണ്ണം അന്തിമ ഉത്തരവുകള്‍ക്കായി കേന്ദ്ര പേഴ‍്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ പരിഗണനയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.”

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ചു; മണിക്കൂറുകൾ ഒറ്റയ്ക്ക്, പൊലീസ് രക്ഷപ്പെടുത്തി

ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ചു; മണിക്കൂറുകൾ ഒറ്റയ്ക്ക്, പൊലീസ് രക്ഷപ്പെടുത്തി എറണാകുളം: കെഎസ്ആർടിസി...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

Related Articles

Popular Categories

spot_imgspot_img