web analytics

രാജ്യത്ത് വെടിക്കെട്ടിനു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ വിജ്ഞാപനം: വരുന്നത് 32 കർശന നിബന്ധനകൾ: തൃശൂർ പൂരത്തെ ബാധിക്കും

രാജ്യത്ത് വെടിക്കെട്ടിനു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ വിജ്ഞാപനം. വിജ്ഞാപനം തൃശൂർ പൂരത്തെ സാരമായി ബാധിക്കുമെന്ന് ആശങ്ക ഉയരുകയാണ്. Central government notification with strict restrictions on firecrackers in the country.

ഫയർലൈനും മാഗസിനും (വെടിക്കെട്ടു സാമഗ്രികളുടെ സംഭരണസ്ഥലം) തമ്മിൽ 200 മീറ്റർ അകലം വേണമെന്ന നിബന്ധനയാണ് ഇതിൽ പ്രധാനം.

45 മീറ്റർ അകലമെന്ന നിലവിലെ നിബന്ധന തന്നെ കുറയ്ക്കണമെന്നു ദേവസ്വങ്ങളും പൂരക്കമ്മിറ്റിക്കാരും ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടയിലാണ് അകലം പല മടങ്ങായി വർധിപ്പിച്ചത്.

ഈ നിബന്ധന നടപ്പായാൽ മാഗസിനിൽനിന്ന് 200 മീറ്റർ അകലം കണക്കാക്കുമ്പോൾ പൂരം വെടിക്കെട്ടിന്റെ ഒരുഭാഗം സ്വരാജ് റൗണ്ടിലെ റോഡിലെത്തും. ഇതോടെ തേക്കിൻകാട് മൈതാനത്തെവിടെയും വെടിക്കെട്ട് നടത്താൻ കഴിയാതാകും.

വിജ്ഞാപനത്തിലെ മറ്റു പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ:

വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡിൽനിന്ന് 100 മീറ്റർ അകലെയായിരിക്കണം ജനത്തെ ബാരിക്കേഡ് കെട്ടി നിർത്തേണ്ടത്.

ഫയർലൈനിൽ നിന്ന് 100 മീറ്റർ അകലെയാകണം വെടിക്കെട്ടുപുര (ഷെഡ്). മാഗസിനിൽനിന്നു കുറഞ്ഞത് 20 മീറ്ററെങ്കിലും അകലം വേണം.

250 മീറ്റർ പരിധിയിൽ ആശുപത്രി, നഴ്സിങ് ഹോം, സ്കൂൾ എന്നിവയുണ്ടെങ്കിൽ അനുമതി തേടാതെ വെടിക്കെട്ട് നടത്തരുത്.

കാറ്റിന്റെ വേഗം 50 കിലോമീറ്ററിലേറെയായിരിക്കുമ്പോഴോ കാണികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴോ വെടിക്കെട്ട് നടത്തരുത്.

വെടിക്കെട്ടിനുപയോഗിക്കുന്ന ഇരുമ്പുകുഴലുകളുടെ പകുതി മണ്ണിനു താഴെ ആയിരിക്കണം. കുഴലുകൾ തമ്മിൽ 50 സെന്റീമീറ്റർ അകലം വേണം.

വിവിധ വലുപ്പമുള്ള കുഴലുകൾ തമ്മിൽ 10 മീറ്റർ അകലം വേണം.

കുഴലല്ലാതെ മറ്റ് ഇരുമ്പ്, സ്റ്റീൽ ഉപകരണങ്ങളോ ആയുധങ്ങളോ വെടിക്കെട്ടു സ്ഥലത്തു പാടില്ല.

കേന്ദ്ര വിജ്ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യവെല്ലുവിളിയാണെന്നും .
അതു പൂർണമായി പിൻവലിക്കണമെന്നും ജനപ്രതിനിധികൾ പറയുന്നു.

അശാസ്ത്രീയ നിർദേശങ്ങളാണു വിജ്ഞാപനത്തിലുള്ളത്. തൃശൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടേതടക്കം കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ടവരുടെയെല്ലാം ശ്രദ്ധയിൽ വിഷയം കൊണ്ടുവരും. -മന്ത്രി കെ.രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ എന്നിവർ അറിയിച്ചു.

സ്ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 തരം ഭേദഗതികളുമായി ഇറങ്ങിയ അസാധാരണ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ പൂരം വെടിക്കെട്ട് നടത്തിപ്പ് അസാധ്യമാക്കുന്ന വിധത്തിലുള്ളതാണെന്നു ദേവസ്വങ്ങളും വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

വഡോദരയിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലിക്കൊന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ

വഡോദരയിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലിക്കൊന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ വഡോദര: ഗുജറാത്തിലെ...

പയ്യോളിയിൽ അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് വർഷങ്ങളോളം; കൂട്ടുനിന്ന് അമ്മ; അറസ്റ്റ്

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് വർഷങ്ങളോളം പയ്യോളിയിൽ അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ ദീർഘകാലമായി...

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി ഇടുക്കി...

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം...

Related Articles

Popular Categories

spot_imgspot_img