web analytics

‘ഒളിവിൽ കഴിയുന്നതിനിടെ രഹസ്യ ചികിത്സ തേടി; പി പി ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണം’; ഡിജിപിയ്ക്ക് പരാതി

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പി പി ദിവ്യയ്ക്ക് രഹസ്യ ചികിത്സ നല്‍കിയെന്ന് പരാതി. ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ കുളത്തൂര്‍ ജയ് സിംഗാണ് ഡിജിപിക്ക് പരാതി നല്‍കിയത്.(case should be filed against the doctor who treated PP Divya; Complaint to DGP)

ഇന്നലെ രാത്രി രഹസ്യമായി പയ്യന്നൂരിലെ ആശുപത്രിയില്‍ വെച്ച് ചികിത്സ നല്‍കിയതായാണ് പരാതി. ജാമ്യമില്ലാ വകുപ്പില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന ആളാണെന്ന് ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍ക്കും അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല. പകരം രഹസ്യ ചികിത്സ നല്‍കിയശേഷം പ്രതിയെ പറഞ്ഞയച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പൊലീസിലെ ചിലരുടെ ഒത്താശ പ്രതിക്ക് ലഭിച്ചു. ആശുപത്രി രേഖകളില്‍ ചികിത്സാ തെളിവുകള്‍ ഉണ്ടാവാതിരിക്കാന്‍ പേരും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം, ഇക്കാലമത്രയും ദിവ്യ നിരന്തരം തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറയുന്നത്. ദിവ്യ കണ്ണൂരില്‍ തന്നെയുണ്ടായിരുന്നോ എന്നുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്ന് കമ്മിഷണര്‍ പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img