ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു.
ഇടുക്കി ചേറ്റുകുഴിയിൽ മത്സ്യവും , കോഴിയും വ്യാപാരം നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തു. തൗഫീക്ക് ഫിഷ് മാർട്ടിനെതിരെയാണ് കേസെടുത്തത്.
ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും നടത്തിവന്നിരുന്ന കടയിൽ നിന്നും കോഴിയുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ ദിവസവും റോഡിലൂടെ ഒഴുക്കി ചേറ്റുകുഴിയിലുള്ള പൊതു ഓടയിലേക്കാണ് തള്ളിയിരുന്നത്.
മത്സ്യം വയ്ക്കാൻ ഉപയോഗിക്കുന്ന ബോക്‌സുകളും മറ്റ് മലിന വസ്തുക്കളും റോഡിൽ തന്നെ കൂട്ടിയിട്ടിരുന്ന നിലയിലും ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ഉണ്ടാവുകയും വണ്ടൻമേട് ഹെൽത്ത് ഇൻസ്‌പെക്ടർ കട ഉടമയ്ക്ക് പലതവണ നിർദേശം നൽകുകയും ചെയ്‌തെങ്കിലും കടയുടമ നിർദ്ദേശം പാലിച്ചില്ല.
ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും
തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നെടുംകണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കുറ്റപത്രം സമർപ്പിച്ചു.
മലമ്പനി ഉൾപ്പെടെയുള്ള പല പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനും നോട്ടീസ് നൽകിയിട്ടും നിർദ്ദേശങ്ങൾ പാലിക്കുന്നതിന് വീഴ്ച വരുത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ കെ.ടി. ആന്റണി അറിയിച്ചു.









