web analytics

ഷെയർ ഇട്ട് അടിച്ചത് ട്രാക്കിലിരുന്ന്; റിലേ പോയതോടെ അവിടെ തന്നെ കിടന്നു; ട്രെയിനിൻ്റെ അടിയിൽപ്പെട്ടതു പോലും അറിയാതെ രണ്ടു പേർ

കൊച്ചി: മദ്യപിച്ച് റെയിൽവേ പാളത്തിൽ കിടന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഷാലിമാർ എക്‌സ്‌പ്രസ് കടന്നുപോകുന്നതിനിടെയാണ് രണ്ടുപേർ പാളത്തിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ട്രെയിൻ നിർത്തിയതിനുശേഷം ജീവനക്കാർ ഇറങ്ങി ഇവരെ പാളത്തിൽ നിന്ന് പിടിച്ചു മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി ഷാലിമാർ എക്‌സ്‌പ്രസ് ആലുവ സ്റ്റേഷൻ പിന്നിട്ടതിന് ശേഷം മുന്നോട്ടുവരികയായിരുന്നു. ട്രെയിൻ വേഗത കുറഞ്ഞാണ് വന്നിരുന്നത്. ഈ സമയത്താണ് രണ്ടുപേർ പാളത്തിൽ കിടക്കുന്നത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അഞ്ച് മീറ്ററോളം മുന്നോട്ടുപോവുകയും എഞ്ചിൻ ഇവരുടെ മുകളിലൂടെ കടന്നുപോയെന്നും ലോക്കോ പൈലറ്റുമാർ പ്രതികരിച്ചു.

തുടർന്ന് ലോക്കോ പൈലറ്റ് പുറത്തിറങ്ങി നോക്കി രണ്ടുപേരോടും പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. പിന്നാലെ രണ്ടുപേരും സ്വയം പുറത്തേയ്ക്ക് വന്നു. ഇരുവർക്കും പരിക്കൊന്നും ഏറ്റില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. മദ്യപിച്ച് ലെക്കുകെട്ട നിലയിലായിരുന്നു ഇവരെന്ന് ലോക്കോ പൈലറ്റുമാർ പറഞ്ഞു.

പാളത്തിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും പേരുവിവരങ്ങൾ വ്യക്തമല്ല. റെയിൽവേ പാളത്തിൽ അപകടകരമാംവിധം കിടന്നതിന് ഇരുവർക്കും എതിരെ കേസ് എടുത്തതായി റെയിൽവേ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

വയനാടിന് ലീഗിന്റെ കൈത്താങ്ങ്: 51 വീടുകളുടെ ഗൃഹപ്രവേശം നടന്നു

കൽപ്പറ്റ: ഉരുൾപൊട്ടൽ കവർന്നെടുത്ത സ്വപ്നങ്ങൾക്ക് മീതെ അതിജീവനത്തിന്റെ പുതുനിറം ചാർത്തി മുസ്ലിം...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

Related Articles

Popular Categories

spot_imgspot_img