web analytics

ഭാര്യയോടും ഭാര്യമാതാവിനോടും പോലീസുകാര​ന്റെ ക്രൂരത; കേസ് എടുത്ത് വാഴക്കാട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഭാര്യയോടും ഭാര്യമാതാവിനോടും പോലീസുകാര​ന്റെ ക്രൂരത.

ഇരുവരെയും മർദ്ദിച്ചെന്ന ഭാര്യയുടെ പരാതിയിൽ പോലീസുകാരനെതിരെ വാഴക്കാട് പോലീസ് കേസെടുത്തു.

കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സദക്കത്തുള്ളക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മർദനത്തെത്തുടർന്ന് ഭാര്യ മാതാവിന് കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

യുവതിക്കൊപ്പം മുറിയെടുത്തതിന് പിന്നാലെ വഴക്ക്; 22കാരൻ തൂങ്ങി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലോഡ്ജിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ.

അടൂർ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതിൽ നൗഷാദിന്റെ മകൻ മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കലഞ്ഞൂർ സ്വദേശിയായ ഇരുപതുകാരിയുമായി ഇയാൾ കുമ്പഴയിലെ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി ഏഴരയോടെ ഇവർ തമ്മിൽ വലിയ വഴക്കുണ്ടായി.

തുടർന്ന് യുവതി ശുചിമുറിയിൽ പോയ സമയത്താണ് മുറിയിൽ സൂഫിയാൻ തൂങ്ങി മരിച്ചത്.

ശുചിമുറിയിൽനിന്ന് ഇറങ്ങിവന്ന യുവതിയാണ് ഇയാളുടെ മൃതദേഹം കണ്ടത്. പത്തനംതിട്ട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img