web analytics

സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കേസ്

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഭാര്യക്കുമെതിരെ വഞ്ചന കേസെടുത്ത് പോലീസ്. സംഗീത പരിപാടിയുടെ പേരിൽ കോടികൾ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം സൗത്ത് പൊലീസ് ആണ് കേസെടുത്തത്.

കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ചത് വഴി 38 ലക്ഷം രൂപ ഷാൻ റഹ്മാൻ പറ്റിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതി നൽകിയത്. ജനുവരിയിലാണ് കൊച്ചിയിൽ സംഗീത പരിപാടി നടന്നത്.

പരിപാടി കഴിഞ്ഞ ശേഷം പണം നൽകാമെന്ന് പറഞ്ഞിട്ട് നൽകിയില്ലെന്നും ഇത് മൂലം 38 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് നിജു രാജ് പരാതിയിൽ പറയുന്നത്.

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി

കോഴിക്കോട്: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും കാണാതായെന്ന് പരാതി. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ വിദ്യാർത്ഥിയെയാണ് കാണാതായത്. സൻസ്കാർ കുമാറെന്ന ബിഹാർ സ്വദേശിയെ കാണാനില്ലെന്നാണ് പരാതി.

ഇന്നലെ രാവിലെ മുതലാണ് വിദ്യാർത്ഥിയെ കാണാതായതെന്ന് പരാതിയിൽ പറയുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സൻസ്കാർ കുമാർ. താമസിച്ചു പഠിക്കുന്ന ഹോസ്റ്റലിൽ നിന്നാണ് കുട്ടിയെ കാണാതായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img