web analytics

മലപ്പുറത്ത് ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷം; ഐവറി കോസ്റ്റ് താരത്തിനെതിരെയും കേസ്, കളികാണാൻ എത്തിയപ്പോൾ മർദിച്ചെന്ന് പരാതി

മലപ്പുറം: അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെയും കേസെടുത്ത് പോലീസ്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. കളി കാണാൻ എത്തിയപ്പോൾ മർദിച്ചെന്നാണ് പരാതി. ഭീഷണിപ്പെടുത്തൽ, മർദിക്കൽ,അസഭ്യം പറയൽ,തുടങ്ങിയ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയത്.

അതേസമയം കാണികൾ വംശീയാധിക്ഷേപം നടത്തി എന്നായിരുന്നു ഐവറി കോസ്റ്റ് താരത്തിന്റെ ആരോപണം. തന്നെ കല്ലെറിഞ്ഞെന്നും ഇതിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടെ മർദിച്ചെന്നും കാണിച്ച് ഹസന്‍ ജൂനിയര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കളിക്കിടെ കോൺറെടുക്കാൻ പോയ തന്നെ കാണികൾ കുരങ്ങനെന്ന് വിളിച്ചെന്നും ഒരാൾ കല്ലെറിഞ്ഞെന്നുമാണ് ഹസൻ ജൂനിയർ പരാതിൽ പറയുന്നത്. തിരിഞ്ഞുനിന്ന തന്‍റെ നേരെ ഇയാൾ വീണ്ടും കല്ലെറിഞ്ഞു. വംശീയാധിക്ഷേപം തുടർന്ന് കല്ലെറിഞ്ഞതോടെ താൻ അവിടെ നിന്ന് പോയി. ഇതിനിടെ എതിർ ടീമിന്‍റെ മാനേജ്മെന്‍റും കാണികളും തന്നെ ആക്രമിച്ചെന്നും എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

അരീക്കോട്ടിൽ പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രകാട്ടൂർ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്‍റിനിടെയാണ് സംഘർഷമുണ്ടായത്. ജവഹർ മാവൂരിന്‍റെ താരമായ ഹസൻ ജൂനിയർ ന്യൂലാല പൂക്കൊളത്തൂർ എന്ന ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു.മത്സരത്തിനിടെ കാണികളോട് താരം മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം നടന്നത്.

 

Read Also: ബൈജൂസിനു വീണ്ടും തിരിച്ചടി: 442 കോടി രൂപ അക്കൗണ്ടിൽ മരവിപ്പിക്കണമെന്ന് അമേരിക്കൻ കോടതി

 

 

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img