കൊല്ലം: കെഎസ്ആര്‍ടിസി ബസിന്റെ പിന്നിൽ കാറിടിച്ച് അപകടം. പിന്‍ ഭാഗത്തെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം നടന്നത്.(Car hit the back of KSRTC bus; accident at kollam)
ഓടികൊണ്ടിരിക്കുന്നതിനിടെ കാര്‍ ബസിന്റെ പിന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസിന്റെ നാല് ടയറുകളും ആക്‌സിലുമടക്കം ആണ് ഊരിത്തെറിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്.
കൊട്ടാരക്കരയില്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഓര്‍ഡിനറി ബസിന്റെ ടയറാണ് ഊരി തെറിച്ചത്. സംഭവം നടക്കുമ്പോള്‍ ബസില്‍ നിറയെ ആളുകളുണ്ടായിരുന്നു. വന്‍ ദുരന്തമാണ് ഒഴിവായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. എന്നാൽ കാറോടിച്ചയാള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പാതിരാ റെയ്ഡ്; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി