കോട്ടയം എം.സി റോഡില്‍ കുമാരനല്ലൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രക്കാരായ പുനലൂര്‍ സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു. Car and private bus collide in Kumaranallur, Kottayam: Family injured
പുനലൂരില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കു വരികയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. രാവിലെ 8.45 ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ വൈക്കം – കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാധവ് ബസ് ഇടിയ്ക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു വശം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ കുമാരനല്ലൂര്‍ ഭാഗത്ത് വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.