കൊല്ലം: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ കുവൈറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി ഹോം നഴ്സ് മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിലാണ് അപകടമുണ്ടായത്. (Car accident;Malayali home nurse died in Kuwait)
ജയകുമാരി സഞ്ചരിച്ചിരുന്ന ടാക്സി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. കുവൈത്തിൽ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പമായിരുന്നു ജയകുമാരി താമസിച്ചിരുന്നത്. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് അബ്ബാസിയ നിർവാഹക സമിതിയംഗമാണ്.
മകന്റെ ചരമ വാർഷികത്തിന് കുറച്ചു മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. ഭർത്താവ് : പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.
മണ്ഡലകാലത്തിനൊരുങ്ങി ശബരിമല; ക്ഷേത്ര നട ഇന്ന് വൈകിട്ട് 4 നു തുറക്കും, 18 മണിക്കൂർ ദർശന സൗകര്യം