ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ജസ്റ്റിൻ ട്രൂഡോ. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് ജസ്റ്റിൻ ട്രൂഡോ രാജി വെച്ചത്. പാർട്ടിയുടെ നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു.(Canadian Prime Minister Justin Trudeau resigned)
ഒൻപത് വർഷമായി കാനഡയുടെ പ്രധാനമന്ത്രിയായിരുന്നു ജസ്റ്റിൻ ട്രൂഡോ. എന്നാൽ ലിബറൽ പാർട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയർന്നിരുന്നു. നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജി വെച്ചിരുന്നു.